TRENDING:

സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് RSS;'സിപിഎമ്മിലെ ആഭ്യന്തര പ്രശ്നം'

Last Updated:

അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ സഹപ്രവർത്തകരെ പോലും കൊല്ലുന്ന നീചകൃത്യത്തിനാണ് സിപിം നേതൃത്വം കൊടുത്തതെന്ന് ആരോപണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ആർഎസ്എസ്. നേതാവ് കൊലചെയ്യപ്പെട്ടത് സിപിഎമ്മിനകത്തെ ആഭ്യന്തര പ്രശ്നം മൂലമാണെന്നും ആർഎസ്എസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
advertisement

ബിജെപി പ്രവർത്തകനായ ആറുച്ചാമിയുടെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ടവരും അടുത്ത സുഹൃത്തുക്കളുമാണ് ഷാജഹാന്റെ കൊലപാതകത്തിന് നേതൃത്വം നൽകിയതെന്നാണ് മധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നത്. അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ സഹപ്രവർത്തകരെ പോലും കൊല്ലുന്ന നീചകൃത്യത്തിനാണ് സിപിം നേതൃത്വം കൊടുത്തത്.

രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ പ്രാകൃതമായ രീതിയിൽ സഹപ്രവർത്തകനെ കൊല്ലുക വഴി സമൂഹത്തിൽ ഭീതി ജനിപ്പിക്കുകയും കൃത്യം ദേശീയ സംഘടനകളുടെ തലയിൽ കെട്ടിവെക്കാനുള്ള തന്ത്രമാണ് സിപിഎമ്മിന്റേതെന്നും പ്രസ്താവനയിൽ പറയുന്നു.

Also Read- ഷാജഹാൻ കൊലക്കേസ്: കൈയും കാലും അറ്റുതൂങ്ങിയ നിലയിൽ: ആഴത്തിലുള്ള മുറിവ് മരണകാരണമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

advertisement

അതേസമയം, ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ്, ബിജെപി സംഘമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിക്കുന്നത്. നിഷ്ഠൂരമായ കൊലപാതകത്തിന് ശേഷം ചില മാധ്യമങ്ങളുടെ സഹായത്തോടെ ആർഎസ്എസും ബിജെപിയും വ്യാജപ്രചരണം അഴിച്ചുവിടുകയാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു.

Also Read- ഷാജഹാനെ വെട്ടികൊലപ്പെടുത്തിയത് RSS-BJP സംഘം; തെറ്റായ പ്രചരണം നടത്തുന്നു; CPM

ആറുവര്‍ഷത്തിനിടെ 17 സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസ് സംഘങ്ങള്‍ വധിച്ചു. അതിനുശേഷമാണ് മനുഷ്യത്വഹീനമായ പ്രചാരണം നടത്തുന്നത്. സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിന്‌ കേരളത്തില്‍ സിപിഎം ആണ്‌ മുഖ്യതടസ്സം എന്ന്‌ തിരിച്ചറിഞ്ഞാണ് പ്രവര്‍ത്തകരെ വേട്ടയാടുന്നത്. സംസ്ഥനത്ത്‌ പുലരുന്ന സമാധാനവും സ്വൈര്യ ജീവിതവും തകര്‍ത്ത്‌ കലാപമുണ്ടാക്കലാണ്‌ ആര്‍എസ്‌എസ്‌ ലക്ഷ്യം. വ്യാജപ്രചാരണങ്ങളെ ജനം തള്ളിക്കളയുമെന്നും സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറയുന്നു.

advertisement

Also Read- 'പാലക്കാട് ഷാജഹാൻ വധം രാഷ്ട്രീയ വിരോധം മൂലം'; കൊലക്ക് പിന്നിൽ BJP അനുഭാവികളായ എട്ടു പേരെന്ന് FIR

ഇന്നലെ രാത്രിയാണ് പി എം മരുതറോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊന്നത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ്-ബിജെപി അനുഭാവികളാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ആരോപിച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഫ്ലക്സ് ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സിപിഎം ജില്ലാസെക്രട്ടറി പറഞ്ഞു. പ്രദേശത്ത് ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ച് ഡിവൈഎഫ്ഐ വെച്ച ഫ്ലെക്സ് ബോർഡ് മാറ്റി ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട ബോർഡ് വെക്കുന്നതിനെച്ചൊല്ലി തർക്കം ഉണ്ടായിരുന്നു. ഇതിനൊടുവിൽ വടിവാളുമായി മടങ്ങിയെത്തിയ ബിജെപി അനുഭാവികൾ അക്രമം നടത്തുകയായിരുന്നുവെന്നും സിപിഎം ജില്ലാ സെക്രട്ടറി ആരോപിക്കുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് RSS;'സിപിഎമ്മിലെ ആഭ്യന്തര പ്രശ്നം'
Open in App
Home
Video
Impact Shorts
Web Stories