ഷാജഹാനെ വെട്ടികൊലപ്പെടുത്തിയത് RSS-BJP സംഘം; തെറ്റായ പ്രചരണം നടത്തുന്നു; CPM

Last Updated:

നിഷ്ഠൂരമായ കൊലപാതകത്തിന് ശേഷം ചില മാധ്യമങ്ങളുടെ സഹായത്തോടെ ആർഎസ്എസും ബിജെപിയും വ്യാജപ്രചരണം അഴിച്ചുവിടുകയാണെന്നും സിപിഎം

തിരുവനന്തപുരം: പാലക്കാട് ഷാജഹാനെ കൊലപ്പെടുത്തിയത് ആർഎസ്എസ്, ബിജെപി സംഘമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കൊല നടത്തിയവരെ പ്രദേശത്തുള്ളവർക്കെല്ലാമറിയാമെന്നും മുഖ്യപ്രതികൾ കഞ്ചാവ് വിൽപന ഉൾ‌പ്പെടെ ഒട്ടേറെ ക്രിമിനൽ‌ കേസുകളിൽ പ്രതികളാണെന്നും ഇവരുടെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതിൻ‌റെ പേരിലാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്ന് സിപിഎം ആരോപിച്ചു.
നിഷ്ഠൂരമായ കൊലപാതകത്തിന് ശേഷം ചില മാധ്യമങ്ങളുടെ സഹായത്തോടെ ആർഎസ്എസും ബിജെപിയും വ്യാജപ്രചരണം അഴിച്ചുവിടുകയാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. ആറുവര്‍ഷത്തിനിടെ 17 സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസ് സംഘങ്ങള്‍ വധിച്ചു. അതിനുശേഷമാണ് മനുഷ്യത്വഹീനമായ പ്രചാരണം നടത്തുന്നത്.
സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിന്‌ കേരളത്തില്‍ സിപിഎം ആണ്‌ മുഖ്യതടസ്സം എന്ന്‌ തിരിച്ചറിഞ്ഞാണ് പ്രവര്‍ത്തകരെ വേട്ടയാടുന്നത്. സംസ്ഥനത്ത്‌ പുലരുന്ന സമാധാനവും സ്വൈര്യ ജീവിതവും തകര്‍ത്ത്‌ കലാപമുണ്ടാക്കലാണ്‌ ആര്‍എസ്‌എസ്‌ ലക്ഷ്യം. വ്യാജപ്രചാരണങ്ങളെ ജനം തള്ളിക്കളയുമെന്നും സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
advertisement
എന്നാൽ ഷാജഹാനെ വെട്ടിക്കൊന്ന സംഭവം രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്.ഐ.ആർ. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളായ എട്ടുപേരാണുള്ളതെന്നും എഫ്ഐആറിൽ പറയുന്നു. ഫ്ലക്സ് ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സിപിഎം ജില്ലാസെക്രട്ടറി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷാജഹാനെ വെട്ടികൊലപ്പെടുത്തിയത് RSS-BJP സംഘം; തെറ്റായ പ്രചരണം നടത്തുന്നു; CPM
Next Article
advertisement
‘ഓഡിഷനായി വിളിപ്പിച്ച് ബലമായി കെട്ടിപ്പിടിക്കാൻ ശ്രമിച്ചു’; അജ്മൽ അമീറിനെതിരെ ഗുരുതര ആരോപണവുമായി തമിഴ് നടി
‘ഓഡിഷനായി വിളിപ്പിച്ച് ബലമായി കെട്ടിപ്പിടിക്കാൻ ശ്രമിച്ചു’; അജ്മൽ അമീറിനെതിരെ ഗുരുതര ആരോപണവുമായി തമിഴ് നടി
  • തമിഴ് നടി നർവിനി ദേരി അജ്മൽ അമീറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.

  • ഓഡിഷനെന്ന പേരിൽ വിളിച്ചുവരുത്തി അജ്മൽ മോശമായി പെരുമാറിയെന്ന് നടി വെളിപ്പെടുത്തി.

  • പോലീസിൽ പരാതി നൽകാതെ പഠനവും ജീവിതവും ഓർത്താണ് നടി രക്ഷപ്പെട്ടത്.

View All
advertisement