TRENDING:

ശബരിമലയില്‍ പ്രതിഷേധിച്ച ആര്‍.എസ്.എസ് നേതാവിന് സസ്‌പെന്‍ഷന്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ശബരിലയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച സര്‍ക്കാര്‍ ജീവനക്കാരനായ ആര്‍.എസ്.എസ് നേതാവിന് സസ്‌പെന്‍ഷന്‍. ആര്‍.രാജേഷിനെയാണ് ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. മലയാറ്റൂര്‍ ഫാര്‍മസിയിലെ ജീവനക്കാരനാണ് രാജേഷ്.
advertisement

ശബരിലയിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ആര്‍.എസ്.എസ് നേതാക്കളുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചൊവ്വാഴ്ച രാവിലെ നടത്തിയ പത്രസമ്മേളനത്തിനിടെ മുഖ്യമന്ത്രി പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാജേഷിനെതിരെ ആരോഗ്യവകുപ്പ് നടപടി എടുത്തത്.

തിങ്കളാഴ്ച പുലര്‍ച്ചെ സന്നിധാനത്ത് പ്രതിഷേധിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത രാജേഷ് റിമാന്‍ഡിലാണ്. ആര്‍.എസ്.എസ് എറണാകുളം ജില്ലാ കാര്യദര്‍ശിയും ശബരിമല കര്‍മസമിതി ജില്ലാ സംയോജകനുമാണ് രാജേഷ്. ആര്‍.എസ്.എസിന്റെ സേവന സംഘടനയായ സേവാഭാരതിയിലും സജീവമാണ്. ഹര്‍ത്താലിനോടനുബന്ധിച്ച് വഴിതടഞ്ഞതിന് ഇയാള്‍ക്കെതിരെ പെരുമ്പാവൂര്‍ പൊലീസില്‍ കേസുണ്ട്.

advertisement

തൊടുപുഴ സ്വദേശിയായ രാജേഷ് വര്‍ഷങ്ങളായി പെരുമ്പാവൂരിലാണ് താമസിക്കുന്നത്. മൂവാറ്റുപുഴ കേന്ദ്രീകരിച്ചായിരുന്നു സംഘടനാ പ്രവര്‍ത്തനം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയില്‍ പ്രതിഷേധിച്ച ആര്‍.എസ്.എസ് നേതാവിന് സസ്‌പെന്‍ഷന്‍