നിരോധനാജ്ഞ ലംഘിക്കാനെത്തിയ യു.ഡി.എഫ് നേതാക്കളെ ആദ്യം തടഞ്ഞു; പിന്നീട് കടത്തിവിട്ടു
Last Updated:
നിലയ്ക്കല്‍: ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാന്‍ എത്തിയ യു.ഡി.എഫ് നേതാക്കളെ നിലയ്ക്കലില്‍ തടഞ്ഞ ശേഷം പൊലീസ് പിന്നീട് കടത്തിവിട്ടു.
എം.എല്‍.എമാരെ വാഹനങ്ങളില്‍ കത്തി വിടാമെന്നും മറ്റുള്ളവര്‍ ബസില്‍ പോകണമെന്നുമാണ് പൊലീസ് ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ നേതാക്കള്‍ അതിനു വഴങ്ങിയില്ല. ഇതിനു പിന്നാലെ ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയശേഷം എസ്.പി യതീഷ് ചന്ദ്ര എല്ലാവരെയും കടത്തിവിടാമെന്ന് അറിയിക്കുകയായിരുന്നു.
ശബരിമലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമലയിലെ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പൊലീസ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ വ്യക്തമാക്കി. ആര്‍.എസ്.എസിനും ബി.ജെ.പിക്കും ആളിനെ കൂട്ടിക്കൊടുക്കുന്ന പണി മുഖ്യമന്ത്രി നിര്‍ത്തണം. തങ്ങളെ അറസ്റ്റ് ചെയ്യണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി കള്ളത്തരം പ്രചരിപ്പിക്കുകയാണ്. തരംതാണനിലയിലുള്ളതാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും ചെന്നിത്തല പറഞ്ഞു.
advertisement
യു.ഡി.എഫ് വിശ്വാസികള്‍ക്കൊപ്പമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സുപ്രിംകോടതി വിധി വന്നശേഷമല്ല ഈ നിലപാട് സ്വീകരിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തി സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയ വിധിയണിതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
ഘടകക്ഷി നേതാക്കളും പ്രവര്‍വര്‍ത്തകരും ഇപ്പോല്‍ നിലയ്ക്കല്‍ ബോസ് ക്യാമ്പിലേക്ക് അവരുടെ വാഹനങ്ങളില്‍ പുറപ്പെട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പിജെ ജോസഫ്, ജോണി നെല്ലൂര്‍ എന്നിവരടക്കം ഘടകക്ഷി നേതാക്കളടങ്ങിയ ഒന്‍പതംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് നേതാക്കള്‍ ശബരിമലയിലേക്കെത്തിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 20, 2018 12:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിരോധനാജ്ഞ ലംഘിക്കാനെത്തിയ യു.ഡി.എഫ് നേതാക്കളെ ആദ്യം തടഞ്ഞു; പിന്നീട് കടത്തിവിട്ടു


