TRENDING:

'വ്യാജ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം'; കെ മുരളീധരൻ എം.പിക്കെതിരെ RSS നേതാവ് വത്സൻ തില്ലങ്കേരി

Last Updated:

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി വോട്ടുകൾ സി പി എം വിലയ്ക്കു വാങ്ങിയെന്നും, ഈ കച്ചവടത്തിന്‍റെ ഇടനിലക്കാരൻ വത്സൻ തില്ലങ്കേരി ആണെന്നുമാണ് കെ മുരളീധരൻ ആരോപിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: നേമത്തെ തെരഞ്ഞെടുപ്പ് തോൽവിക്കു ശേഷം വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിന് വടകര എം.പി കെ മുരളീധരനെതിരെ ആർ എസ് എസ് വിദ്യാർഥി പ്രമുഖ് വത്സൻ തില്ലങ്കേരി നിയമനടപടിക്ക്. വ്യാജ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വത്സൻ തില്ലങ്കേരി, കെ മുരളീധരന് വക്കീൽ നോട്ടീസ് അയച്ചു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി വോട്ടുകൾ സി പി എം വിലയ്ക്കു വാങ്ങിയെന്നും, ഈ കച്ചവടത്തിന്‍റെ ഇടനിലക്കാരൻ വത്സൻ തില്ലങ്കേരി ആണെന്നുമാണ് കെ മുരളീധരൻ ആരോപിച്ചത്.
advertisement

കെ മുരളീധരൻ നടത്തിയ തനിക്ക് അപകീർത്തിയുണ്ടാക്കുന്ന പ്രസ്താവനയാണെന്ന് ആരോപിച്ചാണ് വത്സൻ തില്ലങ്കേരി നിയമടപടി എടുക്കുന്നത്. പ്രസ്താവന പിൻവലിച്ച് കെ മുരളീധരൻ മാപ്പ് പറയണമെന്നാണ് വത്സൻ തില്ലങ്കേരി ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും വത്സൻ തില്ലങ്കേരി വ്യക്തമാക്കി.

അതേസമയം പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ചീത്ത വിളിക്കാനാണ് പിണറായി വിജയന്‍ ശ്രമിച്ചതെന്ന് കെ മുരളീധരൻ നേരത്തെ ആരോപിച്ചിരുന്നു. അതിന് ശേഷമാണ് ക്രിയാത്മക പിന്തുണ തേടുന്നത്. യുഡിഎഫ് ജയിച്ച മണ്ഡലങ്ങളില്‍ ബിജെപി വോട്ട് കുറഞ്ഞത് അടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി പറയുന്നു. ബിജെപി വോട്ട് കുറഞ്ഞ ഇടങ്ങളില്‍ എല്‍ഡിഎഫ് ആണ് ജയിച്ചത് എന്ന് ഓര്‍ക്കണം. വട്ടിയൂര്‍കാവില്‍ യുഡിഎഫ് ജയിച്ച തെരഞ്ഞെടുപ്പിന്റെ കണക്ക് മുഖ്യമന്ത്രി പരിശോധിക്കണം.

advertisement

Also Read രണ്ട് കൈകൾ നഷ്ടപ്പെട്ടിട്ടും നീന്തൽ മത്സരങ്ങളിൽ നേടിയത് 150 മെഡലുകൾ; ദുരന്തങ്ങളിൽ പതറാതെ രാജസ്ഥാൻ താരം

സമുദായ സംഘടനകള്‍ക്ക് സംസ്ഥാനത്ത് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. എന്‍എസ്എസിന് അടക്കം അതുണ്ടെന്ന് മറക്കരുത്. വിമര്‍ശിക്കുന്നവരെ എല്ലാം കല്ലെറിയാനാണ് സിപിഎം ശ്രമിക്കുന്നത്. അത് നല്ലതിനല്ല. ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല എന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ സന്തോഷം. അതില്‍ സിപിഎം അഹങ്കരിക്കേണ്ട കാര്യം ഇല്ല. ബംഗാള്‍ ഫലം എന്തായെന്നും കെ മുരളീധരന്‍ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

advertisement

നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിയത് കോണ്‍ഗ്രസ് ആണ്. ബി ജെ പി വാര്‍ഡുകളില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടായി. ന്യൂനപക്ഷ ഏകീകരണം ഇടത് മുന്നണിക്കനുകൂലമായി. എസ്ഡിപിഐയെ ഉപയോഗിച്ച് ന്യൂനപക്ഷ മേഖലയില്‍ പ്രചാരണം നടത്തി. മുന്നണികള്‍ക്ക് നേമത്ത് വോട്ട് കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് വോട്ട് കൂടിയെന്നും കെ മുരളീധരന്‍ പറഞ്ഞു.

Also Read ഏത് വാക്സിനാണ് കൂടുതൽ നല്ലത്? കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി എന്നിവയെക്കുറിച്ച് അറിയേണ്ടതെല്ലാം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിനിടെ കോൺഗ്രസിൽ തിരക്കിട്ട് നേതൃമാറ്റത്തിന്‍റെ ആവശ്യമില്ലെന്ന് കെ സുധാകരൻ പ്രതികരിച്ചു. ആലോചിച്ച് ബുദ്ധിപൂർവ്വം തീരുമാനിച്ചാൽ മതിയെന്നും തിരുത്തൽ സാവധാനം മതിയെന്നുമാണ് സുധാകരൻ പറയുന്നത്. നേതൃമാറ്റം, പാർട്ടിയും ഹൈക്കമാൻഡും ഉചിതമായി തീരുമാനിക്കും. കൂട്ടത്തോൽവിയിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും കെ സുധാകരൻ തിരുവനന്തപുരത്ത് പറഞ്ഞു. മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റി കെ സുധാകരനെ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയ സമയത്താണ് സുധാകരൻ തന്നെ മാറ്റം സാവകാശം മതിയെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വ്യാജ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം'; കെ മുരളീധരൻ എം.പിക്കെതിരെ RSS നേതാവ് വത്സൻ തില്ലങ്കേരി
Open in App
Home
Video
Impact Shorts
Web Stories