• HOME
 • »
 • NEWS
 • »
 • life
 • »
 • രണ്ട് കൈകൾ നഷ്ടപ്പെട്ടിട്ടും നീന്തൽ മത്സരങ്ങളിൽ നേടിയത് 150 മെഡലുകൾ; ദുരന്തങ്ങളിൽ പതറാതെ രാജസ്ഥാൻ താരം

രണ്ട് കൈകൾ നഷ്ടപ്പെട്ടിട്ടും നീന്തൽ മത്സരങ്ങളിൽ നേടിയത് 150 മെഡലുകൾ; ദുരന്തങ്ങളിൽ പതറാതെ രാജസ്ഥാൻ താരം

വ്യത്യസ്ഥമായ രണ്ട് അപകടങ്ങളിൽ ഇരു കൈകളും നഷ്ടപ്പെട്ട ഇദ്ദേഹം നീന്തൽ മത്സരങ്ങളിൽ 150 ഓളം മെഡലുകളാണ് ഇതുവരെ നേടിയിരിക്കുന്നത്. 2022 ൽ ചൈനയിലെ ഹാങ്ക്സുവിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനായി മെഡൽ നേടാനുള്ള കഠിന പരിശ്രമത്തിലാണ് പിന്റു ഗെലോട്ട്.

പിന്റു ഗെലോട്ട്

പിന്റു ഗെലോട്ട്

 • Share this:
  ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളിൽ തോൽക്കാതെ മുന്നോട്ട് പോകുന്ന മനുഷ്യർ എപ്പോഴും ഹീറോകളാണ്. ദുരന്തങ്ങൾ വേട്ടയാടുമ്പോഴും കഠിനാധ്വാനത്തിലൂടെയും ആത്മ സമർപ്പണത്തിലൂടെയും നേട്ടങ്ങൾ കൊയ്യുകയാണ് രാജസ്ഥാനിലെ ജോധ്പൂരിലുള്ള ചോക്ക ഗ്രാമത്തിലെ പിന്റു ഗെലോട്ട്. വ്യത്യസ്ഥമായ രണ്ട് അപകടങ്ങളിൽ ഇരു കൈകളും നഷ്ടപ്പെട്ട ഇദ്ദേഹം നീന്തൽ മത്സരങ്ങളിൽ 150 ഓളം മെഡലുകളാണ് ഇതുവരെ നേടിയിരിക്കുന്നത്. 2022 ൽ ചൈനയിലെ ഹാങ്ക്സുവിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനായി മെഡൽ നേടാനുള്ള കഠിന പരിശ്രമത്തിലാണ് പിന്റു ഗെലോട്ട്.

  1998 ൽ ഇദ്ദേഹം ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജീവിതത്തിൽ ആദ്യത്തെ ദുരന്തം താരത്തെ തേടിയെത്തുന്നത്. സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് പിപിന്റുവിന്റെ വലത്തെ കൈ തോളിൽ നിന്നും അറ്റുപോയി. ഇടത്തേ കൈ മാത്രം ഉപയോഗിച്ച് അദ്ദേഹം നീന്തൽ പരിശീലനം തുടങ്ങി. നിശ്ചയദാർഡ്യത്തോടെ എടുത്ത തീരുമാനത്തിനൊപ്പം കഠിനാധ്വാനവും ചേർന്നതോടെ മികച്ച നീന്തൽക്കാരാനായി അദ്ദേഹം മാറുകയായിരുന്നു. സ്വിമ്മിംഗ് പൂളിൽ സ്വന്തമായാണ് പരിശീലനം നടത്തിയത് എന്നും ഈ വിജയത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നു.

  Also Read ജെറ്റ്സ്യൂട്ട് ഉപയോഗിച്ച് സഞ്ചരിക്കുന്ന കപ്പലിലേക്ക് പറന്നിറങ്ങിയാലോ? റോയൽ മറൈൻസിന്റെ പരീക്ഷണത്തെക്കുറിച്ച്

  7 വർഷത്തെ കഠിന പരിശ്രമത്തിന് ഒടുവിൽ ജോധ്പൂരിൽ നടന്ന സംസ്ഥാന തല പാര ചമ്പ്യൻഷിപ്പിൽ പിന്റു തന്റെ വിജയങ്ങൾക്ക് തുടക്കമിട്ടു. 100 മീറ്റർ ബാക്ക്സട്രോക്കിൽ സ്വർണമെഡലും, 50 മീറ്റർ ഫ്രീ സ്റ്റൈയിലിൽ വെള്ളി മെഡലും പിന്റു അന്ന് കരസ്ഥമാക്കി. പിന്നീട് അങ്ങോട്ട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ധാരാളം ടൂർണമെന്റുകളിൽ വിജയം ആവർത്തിച്ചു.

  2019 ൽ വീണ്ടും പിൻ്റുവിനെ തേടി ദുരന്തമെന്തി. സ്വിമ്മിംഗ് പൂൾ വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഇടത്തേ കൈ ആണ് അദ്ദേഹത്തിന് നഷ്ടമായത്. നീന്തൽ കുളത്തിന് ചുറ്റുമുള്ള ഇരുമ്പ് പൈപ്പ് വൃത്തിയാക്കുന്നതിനിടെ ഇതിലേക്ക് വൈദ്യുതി പ്രവഹിച്ചാണ് അപകടമുണ്ടായത്. സംഭവത്തിന് ശേഷം ഇടത്തേ കയ്യും മുറിച്ചു മാറ്റേണ്ടി വരുകയായിരുന്നു.അതേ വർഷം ഉണ്ടായ മറ്റൊരു അപകടത്തിൽ പിന്റുവിന്റെ പിതാവിനും ഒരു കൈ നഷ്ട്ടപ്പെട്ടിരുന്നു.

  Also Read ഏത് വാക്സിനാണ് കൂടുതൽ നല്ലത്? കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി എന്നിവയെക്കുറിച്ച് അറിയേണ്ടതെല്ലാം

  ഇരു കൈകളും നഷ്ടപ്പെട്ടെങ്കിലും തോറ്റു കൊടുക്കാൻ പിന്റു ഒരുക്കമല്ലായിരുന്നു. അടുത്തിടെ ബംഗ്ലൂരുവിൽ നടന്ന പാര ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും പിന്റു നേടിയിട്ടുണ്ട്.

  ഭിന്ന ശേഷിയുള്ള കുട്ടികൾക്ക് സൗജന്യമായി നീന്തൽ പരിശീലനം നൽകുന്നതിനായി സ്വിമ്മിംഗ് സെന്ററും പിന്റുവിനുണ്ട്. ശിക്ഷണം ലഭിച്ച കുട്ടികൾ വിവിധ ടൂർണമെന്റുകളിൽ നിന്നും 100 ഓളം മെഡലുകളും നേടിയിട്ടുണ്ട്. രാജസ്ഥാൻ പാര നീന്തൽ ടീമിന്റെ കോച്ചായും പ്രവർത്തിക്കുന്ന പിൻ്റു നിവവധി പേരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നു.

  Also Read 'ഗോഡ്‌സ് ഓണ്‍ സ്‌നാക്ക്'; രണ്ടാം പിണറായി സർക്കാരിന് അമൂലിന്റെ സമ്മാനം

  പാര ഓളിമ്പിക്സിൽ പങ്കെടുത്ത് ഒരു മെഡൽ നേടുക എന്നതാണ് തന്റെ അതിയായ ആഗ്രഹമെന്ന് പിന്റു പറയുന്നു. ഇതിനായുള്ള പ്രയത്നങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലും വിദേശത്തുമുള്ള പരിശീലനത്തിന് വേണ്ടി 12 ലക്ഷം രൂപ സംഘടിപ്പിക്കാനുള്ള തിരക്കിലാണ് ഇന്ന് പിന്റു.
  Published by:Aneesh Anirudhan
  First published: