TRENDING:

കോളേജിൽ പ്രാർത്ഥന നടത്താനുള്ള ആവശ്യമുന്നയിച്ച് വിദ്യാർഥികളുടെ പ്രതിഷേധസമരം

Last Updated:

പ്രാർഥന നടത്താൻ സ്ഥലം ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികൾ പ്രിൻസിപ്പലിൻ്റെ മുറിക്ക് മുന്നിലാണ് സമരം നടത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോളേജിനുള്ളിൽ ജുമാ നമസ്‌കാരം നടത്താൻ സ്ഥലം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് വിദ്യാർത്ഥി സമരം. മൂവാറ്റുപുഴ നിർമല കോളേജിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാർഥന നടത്താൻ സ്ഥലം ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികൾ പ്രിൻസിപ്പലിൻ്റെ മുറിക്ക് മുന്നിലാണ് സമരം നടത്തിയത്.
advertisement

എന്നാൽ മതേതര സ്ഥാപനമായതിനാൽ കാമ്പസിൽ മതപരമായ ഒരു പ്രവർത്തനവും അനുവദിക്കില്ലെന്ന് കോളേജ് മാനേജ്‌മെൻ്റ് അറിയിച്ചു. രേഖാമൂലം അപേക്ഷ നൽകുന്ന വിദ്യാർത്ഥികളെ പ്രാർത്ഥനയ്ക്കായി അടുത്തുള്ള പള്ളിയിലേക്ക് പോകാൻ അനുവദിക്കുകയും ഹാജരിൽ ഇളവ് നൽകുകയും ചെയ്യുമെന്നും അവർ വ്യക്തമാക്കി.

കോളേജിലെ പെൺകുട്ടികളുടെ വിശ്രമമുറിയിൽ ഏതാനും വിദ്യാർഥിനികൾ പ്രാർത്ഥന നടത്തിയിരുന്നതായി പ്രതിഷേധക്കാർ പറയുന്നു. എന്നാൽ, ജൂലായ് 26ന് കോളേജ് അധികൃതർ ഇത് ചോദ്യം ചെയ്തു. പ്രാർത്ഥന നടത്തിയ വിദ്യാർത്ഥിനികളോട് പ്രിൻസിപ്പലിനെ കാണാൻ നിർദേശിക്കുകയും ചെയ്തു. ഇത് പ്രതിഷേധത്തിന് കാരണമായി. വിദ്യാർത്ഥികളുടെ ആവശ്യത്തെ അനുകൂലിച്ച് വിവിധ സംഘടനകളിലെ വിദ്യാർഥികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

advertisement

“ഞങ്ങളുടെ അനധ്യാപക ജീവനക്കാർ വെള്ളിയാഴ്ച പെൺകുട്ടികളുടെ വെയ്റ്റിംഗ് റൂമിൽ ഏതാനും വിദ്യാർത്ഥിനികൾ നമസ്‌കരിക്കുന്നതായി അറിയിച്ചു. ഇത് അനുവദിക്കാനാവില്ലെന്ന് ജീവനക്കാർ അവരെ അറിയിച്ചതോടെ വിദ്യാർഥികൾ എന്റെ ഓഫീസിലെത്തി പ്രാർത്ഥന നടത്താൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ടു. ഇതൊരു മതേതര സ്ഥാപനമാണെന്നും അത് അനുവദിക്കാനാകില്ലെന്നും ഞാൻ അവരോട് പറഞ്ഞു. പിന്നീട് ഞങ്ങൾ പ്രാർത്ഥന തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു വിഭാഗം വിദ്യാർത്ഥികൾ ഓഫീസിലെത്തി പ്രതിഷേധം ആരംഭിച്ചു, പ്രിൻസിപ്പൽ ഫാ. ജസ്റ്റിൻ കണ്ണാടൻ 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട്' പറഞ്ഞു.

advertisement

“ഞങ്ങൾ വിദ്യാർത്ഥി നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ചു. മതപരമായ ആചാരത്തിൻ്റെ ഭാഗമായതിനാൽ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് നമസ്‌കരിക്കാൻ പ്രത്യേക സ്ഥലം അവർ ആവശ്യപ്പെട്ടു. കാമ്പസിൽ ഇത് അനുവദിക്കാനാവില്ലെന്നും കോളേജിൽ നിന്ന് 200 മീറ്റർ അകലെയുള്ള പള്ളിയിലേക്ക് പോകാമെന്നും ഞാൻ പറഞ്ഞു. ഞങ്ങളുടെ തീരുമാനം തിങ്കളാഴ്ച അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയ ശേഷമാണ് അവർ പോയത്,” പ്രിൻസിപ്പാൾ പറഞ്ഞു.

എന്നാൽ, കോളേജ് അധികൃതർ മാപ്പ് പറഞ്ഞതോടെ പ്രശ്‌നം രമ്യമായി പരിഹരിച്ചതായി വിദ്യാർത്ഥി സംഘടനകൾ അവകാശപ്പെട്ടു. “മൂന്ന് പെൺകുട്ടികൾ വെയിറ്റിംഗ് റൂമിൽ പ്രാർത്ഥന നടത്താറുണ്ടായിരുന്നു, ആരും അതിനെ എതിർത്തിരുന്നില്ല. വ്യാഴാഴ്ച അനധ്യാപക ജീവനക്കാർ വിദ്യാർഥികളെ ചോദ്യം ചെയ്യുകയും പ്രിൻസിപ്പാളിനെ വിവരമറിയിക്കുകയും ചെയ്തു. വെള്ളിയാഴ്ച പ്രിൻസിപ്പൽ വെയ്റ്റിംഗ് റൂമിലെത്തി വിദ്യാർത്ഥികളെ പ്രാർത്ഥനയിൽ നിന്ന് തടഞ്ഞു. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രിൻസിപ്പൽ പിന്നീട് ക്ഷമാപണം നടത്തുകയും കോളേജിന് സമീപമുള്ള പള്ളിയിൽ ഉച്ചകഴിഞ്ഞ് പ്രാർത്ഥനയ്ക്ക് പോകാൻ അനുവദിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തതോടെ പ്രശ്നം രമ്യമായി പരിഹരിച്ചതായി

advertisement

എംഎസ്എഫ് എറണാകുളം ജില്ലാ പ്രസിഡൻ്റ് റമീസ് മുതിരക്കാലായിൽ പറഞ്ഞു. ഹാജരിൽ ഇളവ് നൽകാമെന്ന് പ്രിൻസിപ്പാൾ ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു.

'പ്രിൻസിപ്പാൾ വിദ്യാർത്ഥികളെ പ്രാർത്ഥനയിൽ നിന്ന് തടഞ്ഞതിനാൽ ഉണ്ടായ സ്വാഭാവിക പ്രതികരണമായിരുന്നു സമരം. വിദ്യാർത്ഥികൾ വെയിറ്റിംഗ് റൂമിൽ ഉച്ചകഴിഞ്ഞ് പ്രാർത്ഥന നടത്തിയിരുന്നു. അന്ന് ആരും എതിർത്തിരുന്നില്ല. എല്ലാ വിദ്യാർത്ഥി യൂണിയനുകളിലെയും അംഗങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി അർജുൻ ബാബു പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോളേജിൽ പ്രാർത്ഥന നടത്താനുള്ള ആവശ്യമുന്നയിച്ച് വിദ്യാർഥികളുടെ പ്രതിഷേധസമരം
Open in App
Home
Video
Impact Shorts
Web Stories