ചൈനയെ പുകഴ്ത്തിയുള്ള പ്രസംഗത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്താനും എസ് രാമചന്ദ്രൻപിള്ള തയ്യാറായി. 'മുതലാളിത്ത രാജ്യമായ അമേരിക്കയാണ് ചൈനയ്‌ക്കെതിരായ നീക്കത്തിൽ ചുക്കാൻ പിടിക്കുന്നത്. നാറ്റോ സഖ്യ രാജ്യങ്ങളെ അണിനിരത്തി ചൈനയിയെ നേരിടാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതുകൂടാതെ ജി 7 രാജ്യങ്ങളെ അണിനിരത്തി ചൈനയെ നേരിടാനുള്ള ശ്രമവും നടക്കുന്നു. ഇതിനുപുറമേ ക്വാഡ് (അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ) രാജ്യങ്ങൾ ചൈനയെ വളയാനുള്ള നീക്കമാണ് നടത്തുന്നത്. ഈ പട്ടികയിൽ ഇന്ത്യ ഉണ്ടായിരുന്നു.' എസ് രാമചന്ദ്രൻപിള്ള തുറന്നടിച്ചു.
advertisement
കോവിഡ് പ്രവർത്തനങ്ങളിൽ ഇന്ത്യയെ തള്ളിപ്പറഞ്ഞ എസ് രാമചന്ദ്രൻ പിള്ള ചൈനയെ വാനോളം പുകഴ്ത്തി. ആഗോള ശക്തികൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് എല്ലാവർക്കും വാക്‌സിൻ നൽകുന്നതിന് ശ്രമം നടത്താത്തത് എന്ന് രാമചന്ദ്രൻപിള്ള ചോദിക്കുന്നു. ചൈന 116 രാജ്യങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകി. ചെറിയ രാജ്യമായ ക്യൂബ 50 രാജ്യങ്ങൾക്കാണ് വാക്‌സിൻ സൗജന്യമായി നൽകിയത്.
Also read- 'ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ സഖാവ് തന്നെ': വാർത്തകളിൽ നിറഞ്ഞ CPM മെഗാ തിരുവാതിര ഗാനം രചിച്ചതാര്?
ലോകത്ത് ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ചൈന വഹിക്കുന്ന പങ്കിനെക്കുറിച്ചും എസ് രാമചന്ദ്രൻപിള്ള വാചാലനായി. ലോകത്ത് 70 ശതമാനം ഇടപെടലാണ് ദാരിദ്ര്യനിർമാർജന രംഗത്ത് ചൈന നടത്തുന്നതെന്ന് രാമചന്ദ്രൻപിള്ള അവകാശപ്പെടുന്നു. ഇങ്ങനെയെല്ലാമുള്ള ചൈനയ്‌ക്കെതിരെ ബോധപൂർവ്വമായ കുപ്രചരണങ്ങൾ ആണ് നടക്കുന്നത് എന്നും രാമചന്ദ്രൻപിള്ള കുറ്റപ്പെടുത്തുന്നു. ഇന്ത്യയിൽ ചൈനയ്ക്കെതിരെ നടക്കുന്ന കുപ്രചരണങ്ങളിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആണെന്നും എസ് രാമചന്ദ്രൻ പിള്ള പറയുന്നു.
Also Read- സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം; പിന്നാലെ സിപിഎമ്മിന്റെ 'മെഗാ തിരുവാതിര'ക്കെതിരെ പൊലീസ് കേസെടുത്തു
ഇന്ത്യക്ക് അയൽ രാജ്യങ്ങളുമായി പോലും സൗഹൃദം ഇല്ല എന്നും രാമചന്ദ്രൻപിള്ള കുറ്റപ്പെടുത്തി. അതേസമയം ചൈനയ്ക്ക് 150 രാജ്യങ്ങളുമായി സൗഹൃദമുണ്ട്.റോഡ് ആൻഡ് ബെൽറ്റ് പ്രോഗ്രാം വഴിയാണ് ചൈന ഈ സുഹൃദ്ബന്ധം പുലർത്തി വരുന്നത്.
ചൈനയിൽ അടക്കം ഉണ്ടായിരിക്കുന്ന വലിയ നേട്ടങ്ങൾ സോഷ്യലിസത്തിന് നേട്ടമാണെന്ന് എസ് രാമചന്ദ്രൻപിള്ള അവകാശപ്പെടുന്നു. ലോകത്താകമാനം ഇത്തരം നേട്ടങ്ങൾ ഉയർന്നുവരികയാണ്. മുതലാളിത്തത്തിന്റെ പിടിപ്പുകേടാണ് ലോകത്താകെ കാണുന്നത്. ഇതിൽ നിന്ന് അതിജീവിക്കാൻ ജനങ്ങൾ വലിയ പോരാട്ടം നടത്തുകയാണ്. ചൈന തങ്ങൾക്കെതിരെയുള്ള പ്രചരണങ്ങൾ അടക്കമുള്ള കാര്യങ്ങളെ എല്ലാ കാലത്തും നേരിട്ടിട്ടുണ്ട് എന്ന് എസ് രാമചന്ദ്രൻപിള്ള പറയുന്നു. ജനാധിപത്യത്തിന് ഗുണകരമായ മാറ്റം ആണ് സോഷ്യലിസത്തിന്റെ വളർച്ചയിലൂടെ ചൈന അടക്കമുള്ള രാജ്യങ്ങളിൽ ഉണ്ടായിരിക്കുന്നത്. ഇത്തരം വിഷയങ്ങൾ ലോക കമ്മ്യൂണിസ്റ്റ് പാർട്ടി ഇടയ്ക്കിടെ ചർച്ച ചെയ്യാറുണ്ട് എന്നും രാമചന്ദ്രൻപിള്ള പറഞ്ഞു.
