TRENDING:

സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: സിന്നിധാനത്ത് ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതികളിലൊരാളായ ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായത്. സന്നിധാനത്ത് ഇന്നലെ എത്തിയ 52 കാരിയായ സ്ത്രീയെ തടഞ്ഞ സംഭവത്തിലാണ് അറസ്റ്റ്
advertisement

ആര്‍എസ്എസ് പ്രവര്‍ത്തകനായ സൂരജ് 36 കാരനാണ്. പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെുത്ത സൂരജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നരഹത്യാശ്രമം സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. രണ്ടും ജാമ്യമില്ലാത്ത വകുപ്പാണ്.

ബന്ധുനിയമനവിവാദം: മന്ത്രി കെ.ടി ജലീലിന്റെ വാദം പൊളിയുന്നു

സംഭവത്തിലെ മുഖ്യപ്രതിയാണ് സൂരജെന്നും നിരവധിപ്പേര്‍ അറസ്റ്റിലാകാനുണ്ടെന്നും പൊലീസ് പറയുന്നു. ഇവര്‍ക്കായുള്ള തെരച്ചില്‍ നടക്കുകയാണ്. പത്തനംതിട്ട മജിസ്‌ട്രേട്ട് കോടതിയിലാകും സൂരജിനെ ഹാജരാക്കുക.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍