ഇന്നലെ ഏഴ് മണിക്കൂറോളം ഇദ്ദേഹത്തെ ചോദ്യം ചെയ്തെങ്കിലും സ്വത്തുവിവരങ്ങൾ സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. 2021-ല്‍ വീട് നിര്‍മ്മിച്ചതില്‍ അടക്കം അന്വേഷണമുണ്ടാകും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുരാരി ബാബുവിന് അടുത്ത സാമ്പത്തിക ബന്ധമുള്ളതായും ഇ.ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം, സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇടക്കാല കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. മാർച്ച് ആദ്യം തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അനന്തസുബ്രഹ്മണ്യം, രമേശ് റാവു, സ്വർണ്ണം ബെല്ലാരിയിൽ എത്തിച്ച കൽപ്പന തുടങ്ങിയവരെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, എഫ്.ഐ.ആറിൽ പ്രതികളായ ചില മുൻ ഉദ്യോഗസ്ഥരെയും സാക്ഷികളാക്കും. കുറ്റപത്രത്തിന്റെ കരട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് നിയമോപദേശത്തിനായി കൈമാറും.
advertisement
ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്. ഈ ആഴ്ച തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ദ്വാരപാലക കേസിലെ പ്രതിയായ ശ്രീകുമാറിന് 43 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജനുവരി 29-നാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇ.ഡിയുടെ ഈ നീക്കം.
