ശബരിമല: സർക്കാരിനോട് ഏറ്റുമുട്ടി തന്ത്രികുടുംബം; മുഖ്യമന്ത്രിയെ കാണില്ല
സമവായ നീക്കം പാളിയതിലൂടെ സമ്മര്‍ദ്ദത്തിലായ സര്‍ക്കാര്‍ പ്രതിസന്ധി മറികടക്കാനുള്ള തീവ്രശ്രമത്തിലാണ്. ഇന്ന് മുഖ്യമന്ത്രിയുമായി നടത്താനിരുന്ന ചര്‍ച്ച വേണ്ടെന്നുവച്ച തന്ത്രികുടുംബത്തിന്റെ നീക്കമാണ് സര്‍ക്കാരിനെ വെട്ടിലാക്കിയത്. ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധം ശക്തമാക്കുന്നതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു. ഇതു മനസ്സിലാക്കിയാണ് സമവായത്തിനു സര്‍ക്കാര്‍ ശ്രമിച്ചത്. പക്ഷേ, എന്‍എസ്എസിന്റെ ഇടപെടലോട സമവായം അകന്നു.
ശബരിമല പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്നത് വൈകിയേക്കും
advertisement
ഇന്ന് സുപ്രീംകോടതിയിലെത്തുന്ന റിവ്യൂ ഹര്‍ജിയുടെ തീരുമാനത്തിനു ശേഷം മതി സമവായ ചര്‍ച്ചയെന്നാണ് തന്ത്രികുടുംബത്തിന്റെ നിലപാട്. അതുവരെ കാത്തിരിക്കാനാണ് സര്‍ക്കാരിന്റെയും തീരുമാനം. ഒപ്പം സ്ത്രീ തീർത്ഥാടകര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നടപടികളും തുടരും. ഇതിനിടെയാണ് ബോര്‍ഡിലെ അഭിപ്രായ ഭിന്നതയും പുറത്തുവന്നത്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയോടെ ഈ പ്രശ്‌നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്
അഹിന്ദുക്കളെ ദേവസ്വം ബോർഡിൽ നിയമിക്കാൻ ഭേദഗതിയെന്ന് പ്രചരണം; കള്ള പ്രചരണമെന്ന് മന്ത്രി കടകംപള്ളി
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ ഇന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിക്കും. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ സ്ത്രീ തീർത്ഥാടകര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ബോര്‍ഡ് കോടതിയില്‍ സത്യവാങ്മൂലം നല്‍കും.