അഹിന്ദുക്കളെ ദേവസ്വം ബോർഡിൽ നിയമിക്കാൻ ഭേദഗതിയെന്ന് പ്രചരണം; കള്ള പ്രചരണമെന്ന് മന്ത്രി കടകംപള്ളി

Last Updated:
തിരുവനന്തപുരം: അഹിന്ദുക്കളെ ദേവസ്വം ബോര്‍ഡിന്റെ ഉന്നത പദവികളില്‍ നിയമിക്കാന്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലിജിയസ് ആക്ട് ഭേദഗതി ചെയ്തുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം കമ്മീഷണറെ നിയമിക്കാനുള്ള അധികാരം ദേവസ്വം ബോർഡില്‍ നിന്ന് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന ഭേദഗതിയാണ് ഇപ്പോൾ വിവാദമാക്കിയിരിക്കുന്നത്. എന്നാൽ ഇത് തെറ്റായ പ്രചാരണമാണെന്ന് രേഖകൾ സഹിതം പുറത്തുവിട്ട് മന്ത്രി പറയുന്നത്. കമ്മീഷണറുടെ നിയമനം - സര്‍ക്കാരിന് ഗസറ്റ് വിജ്ഞാപനം വഴി, സര്‍ക്കാരിന്റെ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്തതും, ഹിന്ദുവുമായതുമായ ഒരു ഉദ്യോഗസ്ഥനെ കമ്മീഷണറായി നിയമിക്കാവുന്നതാണ് എന്നാണ് പുതിയ വകുപ്പില്‍ പറയുന്നത്. എന്നാൽ ദേവസ്വം ബോർഡിന്‍റെ ഉന്നത പദവികളിൽ അഹിന്ദുക്കളെ നിയമിക്കാൻ ഭേദഗതി കൊണ്ടുവന്നുവെന്ന പ്രചരണമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് നുണപ്രചാരണങ്ങളുടെ പരമ്പര അഴിച്ചുവിട്ടിരിക്കുകയാണ് സംഘപരിവാരം. അഹിന്ദുക്കളെ ദേവസ്വം ബോര്‍ഡിന്റെ ഉന്നത പദവികളില്‍ നിയമിക്കാന്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലിജിയസ് ആക്ട് ഭേദഗതി ചെയ്തുവെന്നായിരുന്നു സംഘപരിവാരത്തിന്‍റെ നിയന്ത്രണത്തിലുള്ള ഒരു ചാനലിൽ വന്ന വാർത്ത. തികച്ചും കള്ളവാര്‍ത്തയാണിത്. നാട്ടിലാകെ വര്‍ഗീയ ഭ്രാന്ത് പ്രചരിപ്പിച്ച് കലാപമുണ്ടാക്കാന്‍ വ്യാജവാര്‍ത്തകളിലൂടെ ശ്രമിക്കുന്നത് ഗൗരവത്തോടെ കേരള ജനത കാണണം. വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ള തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പത്രകുറിപ്പിൽ പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഹിന്ദുക്കളെ ദേവസ്വം ബോർഡിൽ നിയമിക്കാൻ ഭേദഗതിയെന്ന് പ്രചരണം; കള്ള പ്രചരണമെന്ന് മന്ത്രി കടകംപള്ളി
Next Article
advertisement
Modi@75: പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
Modi@75:പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
  • പ്രധാനമന്ത്രി മോദിയുടെ 75 വർഷത്തെ ജീവിതത്തിലെ നിർണായക നിമിഷങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകം പുറത്തിറങ്ങി.

  • നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷി പുസ്തകം അമിത് ഷായ്ക്ക് സമ്മാനിച്ചു.

  • മോദിയുടെ ജീവിതം, ദർശനം, നാഴികക്കല്ലുകൾ എന്നിവ ഉൾക്കൊള്ളുന്ന പുസ്തകം അഞ്ച് വിഭാഗങ്ങളിലായി ക്രമീകരിച്ചു.

View All
advertisement