ശബരിമല: സർക്കാരിനോട് ഏറ്റുമുട്ടി തന്ത്രികുടുംബം; മുഖ്യമന്ത്രിയെ കാണില്ല

Last Updated:
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിനോട് ഏറ്റുമുട്ടാൻ തന്ത്രികുടുംബം. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽനിന്നും തന്ത്രി കുടുംബം പിന്‍മാറി. അതേസമയം, കോടതിവിധിയിൽ സർക്കാരിന് പങ്കില്ലെന്ന് തന്ത്രികുടുംബം മനസ്സിലാക്കിയതിൽ സന്തോഷമുണ്ടെന്ന് ദേവസ്വംമന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രി ഇതിനോട് വ്യക്തമായി പ്രതികരിച്ചില്ല. എൻഎസ്എസ് നാളെ സുപ്രീംകോടതിയിൽ റിവ്യൂഹർജി നൽകും.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നതാണ് തന്ത്രി കുടുംബത്തിന്‍റെ പിന്മാറ്റം. ചർച്ചയിലൂടെ സമവായമുണ്ടാക്കാനുള്ള സർക്കാരിന്‍റെ നീക്കം ഇതോടെ വൈകും. എൻ എസ് എസിന്‍റെ ഇടപെടലിനെ തുടർന്നാണ് തന്ത്രികുടുംബം ചർച്ചയിൽ നിന്നും പിൻമാറിയതെന്നാണ് സൂചന. സുപ്രീംകോടതിയിലെ അപ്പീലിന് ശേഷം മാത്രം സർക്കാരുമായി ചർച്ച മതിയെന്നാണ് തന്ത്രി കുടുംബത്തിന് എൻ എസ് എസിന്‍റെ ഉപദേശം.
തന്ത്രികുടുംബത്തെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചോ എന്ന കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രതികരണം. വിശ്വാസികളുടെ പ്രതിഷേധം തെറ്റിദ്ധാരണ മൂലമാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുഖ്യമന്ത്രി വ്യക്തമായി പ്രതികരിച്ചില്ല. റിവ്യൂഹർജി നല‍്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ - വരട്ടേ അപ്പോൾ നോക്കാം- എന്നായിരുന്നു മറുപടി.
advertisement
ഇതിനിടെ, സ്ത്രീപ്രേവേശനത്തിനുള്ള നടപടികൾ വേഗത്തിലാക്കി ദേവസ്വം ബോർഡ് സർക്കുലർ പുറപ്പെടുവിച്ചു. മണ്ഡലം - മകരവിളക്ക്, മാസപൂജ എന്നിവയ്ക്കായി വനിതാ ജീവനക്കാരെ സ്‌പെഷ്യൽ ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് ഡെപ്യുട്ടി ദേവസ്വം കമ്മീഷണറുടെ നിർദ്ദേശം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല: സർക്കാരിനോട് ഏറ്റുമുട്ടി തന്ത്രികുടുംബം; മുഖ്യമന്ത്രിയെ കാണില്ല
Next Article
advertisement
സൗദി അറേബ്യയിൽ കഫാല സമ്പ്രദായം നിർത്തിയത് തൊഴിലാളികളെ എങ്ങനെയാണ് ബാധിക്കുന്നത്
സൗദി അറേബ്യയിൽ കഫാല സമ്പ്രദായം നിർത്തിയത് തൊഴിലാളികളെ എങ്ങനെയാണ് ബാധിക്കുന്നത്
  • സൗദി അറേബ്യ കഫാല സമ്പ്രദായം ഔദ്യോഗികമായി അവസാനിപ്പിച്ചു, 50 വർഷത്തെ പഴയ സമ്പ്രദായത്തിന് അന്ത്യമായി.

  • വിദേശ തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ ജോലി മാറാനും രാജ്യം വിടാനും സ്വാതന്ത്ര്യം ലഭിക്കും.

  • കഫാല സമ്പ്രദായം അവസാനിപ്പിച്ചതോടെ ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് നിയമപരമായ സംരക്ഷണം ലഭിക്കും.

View All
advertisement