TRENDING:

പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്

Last Updated:

ആന്ധ്രപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: ളാഹക്ക് സമീപം പുതുക്കടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ഒരു കുട്ടി അടക്കം ഏഴുപേർക്ക് പരിക്ക്. ഇന്ന്(21/11/2023) രാവിലെ 5:30 നാണ് അപകടം സംഭവിച്ചത്. ആന്ധ്രപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ദർശനം കഴിഞ്ഞ് തിരികെ മടങ്ങുന്ന വഴിയായിരുന്നു അപകടം. ആരുടേയും പരിക്ക് ഗുരുതരമുള്ളതല്ല. 34 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്.
advertisement

Also read-ശബരിമല തീർഥാടകരുടെ ബസിന് നേരെ കല്ലേറ്; മുൻവശത്തെ ചില്ലു തകർന്നു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം സന്നിധാനത്ത് എത്തിയത് 51500 പേരാണ്. ശബരിമല നട തുറന്നശേഷം ഏറ്റവും കൂടുതൽ പേർ ദർശനം നടത്തിയത് ഇന്നലെയാണ്(തിങ്കളാഴ്ച്ച). നാളെയും( 22/11/2023) അരലക്ഷത്തിനടുത്ത് തീർത്ഥാടകരാണ് ഓൺലൈനായി ബുക്ക് ചെയ്തിട്ടുള്ളത്. അതേസമയം പുല്ലുമേട് കാനനപാത വഴിയുള്ള തീർത്ഥാടനം സജീവമായിട്ടില്ല. ഇന്നലെ 142 പേരാണ് പുല്ലുമേട് വഴി സന്നിധാനത്ത് എത്തിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്
Open in App
Home
Video
Impact Shorts
Web Stories