ശബരിമല തീർഥാടകരുടെ ബസിന് നേരെ കല്ലേറ്; മുൻവശത്തെ ചില്ലു തകർന്നു
- Published by:Arun krishna
- news18-malayalam
Last Updated:
ഇന്നലെ രാത്രി പത്തനംതിട്ട അത്തിക്കയത്ത് വെച്ചായിരുന്നു സംഭവം
പത്തനംതിട്ടയിൽ ശബരിമല തീർഥാടകരുടെ ബസിന് നേരെ കല്ലേറ്. ആന്ധ്രയിൽ നിന്നുള്ള തീര്‍ത്ഥാടകരുടെ ബസിന് നേരയായിരുന്നു കല്ലേറ്. ആക്രമണത്തില്‍ വാഹനത്തിന്‍റെ മുൻവശത്തെ ചില്ലു തകർന്നു. ഇന്നലെ രാത്രി പത്തനംതിട്ട അത്തിക്കയത്ത് വെച്ചായിരുന്നു സംഭവം. കല്ലേറില്‍ ആർക്കും പരുക്കില്ല. ബൈക്കിലെത്തിയ രണ്ടു പേരാണ് അത്തിക്കയത്ത് വച്ച് ബസിന് നേരെ കല്ലെറിഞ്ഞത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കല്ലെറിഞ്ഞവരെ കണ്ടെത്താനാണ് പൊലീസ് ശ്രമം.
Location :
Pathanamthitta,Pathanamthitta,Kerala
First Published :
November 20, 2023 7:44 AM IST