സിപിഎമ്മിനെതിരെ രൂക്ഷവിമർശനമാണ് അദ്ദേഹം ഉയർത്തിയത്. ജനാധിപത്യം പറയുന്നവർ തന്നെ ആക്രമിച്ചുവെന്ന് സദാനന്ദൻ പറഞ്ഞു. 31 വർഷം മുൻപ് സിപിഎം പ്രവർത്തകർ തന്റെ കാലുകൾ മുറിച്ചുകളഞ്ഞു. അതിനാൽ തനിക്ക് എഴുന്നേറ്റ് നിന്ന് പ്രസംഗം അവസാനിപ്പിക്കാൻ കഴിയുന്നില്ല എന്ന് സദാനന്ദൻ പറഞ്ഞു. വെപ്പുകാലുകൾ മേശപ്പുറത്ത് വെച്ച ശേഷമായിരുന്നു സദാനന്ദൻ ഇത്രയും പറഞ്ഞത്.
ഇതിനെതിരെ ഇടത് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. മേശപ്പുറത്ത് വെപ്പ്കാലുകൾ വെച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് സദാനന്ദൻ വെപ്പുകാലുകൾ താഴെയിറക്കി വെച്ചത്. പിന്നാലെ കേരളത്തിലെ യുവാക്കൾ മറുനാടുകളിലേക്ക് പോകുന്നുവെന്നും കേരളത്തിൽ അവർക്ക് അവസരം നിഷേധിക്കപ്പെടുന്നത് കൊണ്ടാണ് അവർ പോകുന്നത് എന്നും സദാനന്ദൻ പറഞ്ഞു. കേരളത്തിന് അവകാശപ്പെട്ട പണം വിദേശത്തേക്ക് ഒഴുകുകയാണെന്നും സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നും സദാനന്ദൻ വിമർശിച്ചു.
advertisement
ശബരിമല സ്വർണക്കൊള്ളയും സദാനന്ദൻ രാജ്യസഭയിൽ ഉന്നയിച്ചു. ഭക്തർ നൽകുന്ന വഴിപാട് പണം കൊണ്ടുണ്ടാക്കിയ ശിൽപങ്ങൾ മോഷണം പോകുകയാണ്. ഭക്തരുടെ മനസിനെ ഇത് മുറിവേൽപ്പിക്കുകയാണ്. സർക്കാരിൻ്റെ അറിവോടെയും പ്രതിപക്ഷത്തിൻ്റെ മൗനാനുവാദത്തോടെയുമാണ് ഈ കൊള്ള നടക്കുന്നതെന്നും സദാനന്ദൻ മാസ്റ്റർ ആരോപിച്ചു.
Summary: In a dramatic move in the Rajya Sabha, MP C. Sadanandan Master placed his prosthetic legs on the table while delivering a speech against the CPM. Sadanandan removed and displayed his artificial limbs to highlight the physical violence he suffered during an attack by CPM workers. His actions triggered immediate protests from Left-wing members. Following the uproar, Sadanandan Master took the legs off the table. He then proceeded to sing a 'Ganageetham' (an RSS patriotic song) within the House.
