TRENDING:

സാധു ആനന്ദവനം മഹാമണ്ഡലേശ്വർ; സ്വാമി കാശികാനന്ദഗിരിയ്ക്ക് ശേഷം ഇതേ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി

Last Updated:

പൂർവാശ്രമത്തിൽ പ്രമുഖ മലയാള മാധ്യമസ്ഥാപനത്തിലെ പത്രപ്രവർത്തകനും കലാലയ കാലത്ത് എസ്എഫ്‌ഐ നേതാവുമായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളിയായ സാധു ആനന്ദവനം ഇനി മഹാമണ്ഡലേശ്വർ. രാജ്യത്തെ 13 അഖാഡകളിൽ ഏറ്റവും വലുതും പുരാതനവുമായ ജൂന അഖാഡയുടെ മഹാമണ്ഡലേശ്വറാണ് അദ്ദേഹം. ഇനി സ്വാമി ആനന്ദവനം ഭാരതി എന്ന് അദ്ദേഹം അറിയപ്പെടും. ഭാരതത്തിലെ ആധ്യാത്മിക-വേദജ്ഞാനരംഗത്തെ പ്രധാനവ്യക്തിത്വങ്ങളിലൊരാളായിരുന്ന സ്വാമി കാശികാനന്ദഗിരി മഹാരാജിനു ശേഷം കേരളത്തിൽ നിന്ന് മഹാമണ്ഡലേശ്വർ സ്ഥാനത്തേക്കെത്തുന്ന ആദ്യ മലയാളിയാണ് സാധു ആനന്ദവനം. പ്രയാഗ് രാജിലെ കുംഭമേളയിലാണ് അഭിഷേക ചടങ്ങുകൾ നടന്നത്.
News18
News18
advertisement

12 വർഷത്തിലധികമായി ജൂന അഖാഡയുടെ ഭാഗമായി പ്രവർത്തിച്ചുവരികയായിരുന്നു തൃശൂർ സ്വദേശിയായ സാധു ആനന്ദവനം. പൂർവാശ്രമത്തിൽ പ്രമുഖ മലയാള മാധ്യമസ്ഥാപനത്തിലെ പത്രപ്രവർത്തകനും കലാലയ കാലത്ത് എസ്എഫ്‌ഐ നേതാവുമായിരുന്നു. കേരള പ്രസ് അക്കാദമിയിലെ മാധ്യമ പഠനത്തിൽ ഒന്നാം റാങ്ക് നേടിയിരുന്നു.

മഠങ്ങളും ശങ്കരാചാര്യർമാരും

സന്യാസസമ്പ്രദായങ്ങളെ ദശനാമി എന്ന പേരിൽ 10 ആയി തിരിച്ച ആദി ശങ്കരാചാര്യർ രാജ്യത്തിന്റെ നാലു ദിക്കുകളിലായി നാലു മഠങ്ങളും സ്ഥാപിച്ചു. കർണാടകയിലെ ശൃംഗേരി(തെക്ക്), ഒറീസയിലെ പുരി ഗോവർദ്ധന പീഠം(കിഴക്ക് ), ഗുജറാത്തിലെ ദ്വാരക (പടിഞ്ഞാറ്), ഉത്തരാഖണ്ഡിലെ ജ്യോതിർമഠം(വടക്ക് ) എന്നിവിടങ്ങളിൽ അദ്ദേഹം സ്ഥാപിച്ച മഠങ്ങളുടെ തലവന്മാരാണ് ശങ്കരാചാര്യർ. ആചാര്യ സ്വാമികളെ പിൻഗാമികളിൽ നിന്ന് വേർതിരിച്ചറിയാനാണ് അദ്ദേഹത്തെ ആദി ശങ്കരാചാര്യർ എന്ന് വിളിക്കുന്നത്. ഈ സന്യാസിമാർക്ക് ഭാരതി, സരസ്വതി, സാഗരം, തീർത്ഥ, പുരി, ആശ്രമം, ഗിരി, പർവതം, ആരണ്യ,വന എന്നീ പത്ത് (ദശ) നാമ പ്രത്യയങ്ങൾ ഉള്ളതിനാലാണ് ദശനാമി ക്രമം എന്ന് പറയുന്നത്.

advertisement

എന്താണ് മഹാമണ്ഡലേശ്വർ

സാധു എന്ന് വിളിക്കപ്പെടുന്ന സന്ന്യാസിമാരെ പ്രത്യേക പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും കീഴിൽ ഒന്നിപ്പിക്കുന്ന സംവിധാനമാണ് അഖാഡകൾ. സന്യാസസ്ഥാപനങ്ങളോ വിഭാഗങ്ങളോ എന്ന് പറയാം. അഖാഡകളെ ധാർമ്മികമായി നയിക്കുകയാണ് നൽകുന്നവരാണ് മഹാമണ്ഡലേശ്വർ.

എന്താണ് അഖാഡ

പോരാട്ടം അല്ലെങ്കിൽ ഗുസ്‌തിയുടെ ഗോദ എന്നും അർത്ഥമുള്ള അഖാഡയ്ക്ക് സംവാദവേദി എന്നാണ് അർഥം കൽപ്പിക്കുന്നത്. സാധനയ്ക്കും ജപത്തിനും തപസിനും ഒപ്പം ധർമ സംരക്ഷണത്തിനായി പോരാട്ടത്തിന് തയ്യാറുള്ളവരാണ് അഖാഡകൾ എന്നാണ് വിവക്ഷ.

കുംഭമേളയിൽ 13 അംഗീകൃത അഖാഡകളുണ്ട്. ശങ്കരാചാര്യർ സ്ഥാപിച്ച ഏഴ് ശൈവ അഖാഡകളിലായി മുൻ പറഞ്ഞ ദശനാമി സന്യാസിമാർ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ജുന (ഭൈരവ്), നിരഞ്ജനി, അടൽ, ആവാഹൻ, ആനന്ദ്, അഗ്നി, മഹാനിർവാണി എന്നിവയാണ് ഈ അഖാഡകൾ . ഇതിൽ ജുന അഖാഡയാണ് ഏറ്റവും പുരാതനവും വലുതും. കുംഭമേളയിൽ പ്രധാന പങ്ക് വഹിക്കുന്ന ജുന അഖാഡയുടെ ആസ്ഥാനം വാരണാസിയാണ്.

advertisement

നിരഞ്ജനി അഖാഡയുടെ മഹാമണ്ഡലേശ്വർ ആയിരുന്നു സ്വാമി കാശികാനന്ദഗിരി മഹാരാജ്.

വിഷ്ണുഭക്തരുടെതാണ് ശ്രീ നിർമോഹി അനി അഖാഡ, ശ്രീ ദിഗംബർ ആനി അഖാഡ, ശ്രീ നിർവാണി അഖാഡ എന്നി വൈഷ്ണവ അഖാഡകൾ.

ഗുരുനാനാക്കിന്റെ പുത്രൻ ശ്രീചന്ദിന്റെ പ്രബോധനങ്ങൾ പിന്തുടരുന്നവരുടെതാണ് ശ്രീ പഞ്ചായത്തി ബഡാ ഉദാസീൻ അഖാഡ, ശ്രീ പഞ്ചായതി നയ ഉദസിൻ അഖാഡ, ശ്രീ നിർമ്മൽ പഞ്ചായത്തി അഖാഡ എന്നി മൂന്ന് ഉദാസീൻ അഖാഡകൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുംഭമേളയിൽ വെച്ചാണ് അഖാഡയിലെ മുഴുവൻ സാധുക്കൾക്കും ദീക്ഷ കൊടുക്കുന്നത്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാധു ആനന്ദവനം മഹാമണ്ഡലേശ്വർ; സ്വാമി കാശികാനന്ദഗിരിയ്ക്ക് ശേഷം ഇതേ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി
Open in App
Home
Video
Impact Shorts
Web Stories