TRENDING:

Abhimanyu Murder | അഭിമന്യുവിന്റെ കൊലപാതകം; പ്രധാനപ്രതി സജയ് ദത്ത് കീഴടങ്ങി

Last Updated:

കൊല നടത്തിയ ശേഷം സജയ് ദത്ത് ഒളിവിൽ ആയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കായംകുളം വള്ളികുന്നത്ത് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി ആർ എസ് എസ് പ്രവർത്തകനായ സജയ് ദത്ത് കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഇയാളെ ചെങ്ങന്നൂർ പൊലീസിന് ഉടൻ കൈമാറും.
advertisement

വിഷുദിനത്തിൽ ആയിരുന്നു പത്താം ക്ലാസ് വിദ്യാർഥിയായ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയത്. വള്ളികുന്നം പടയണിവെട്ടം ക്ഷേത്രോത്സവത്തിനിടെ ആയിരുന്നു സംഭവം.

പത്രസമ്മേളനത്തിന് രണ്ടു മണിക്കൂർ വൈകി; മന്ത്രിയോട് മാധ്യമപ്രവർത്തകരുടെ 'കടക്ക് പുറത്ത്'

കഴിഞ്ഞ ദിവസം മറ്റൊരു സ്ഥലത്ത് വെച്ചുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിട്ട് ആയിരുന്നു കൊലപാതകം എന്നാണ് പൊലീസ് വ്യക്തമാക്കിയത്. ആർ എസ് എസ് പ്രവർത്തകനായ സജയ് ദത്തിന്റെ നേതൃത്വത്തിൽ ആസൂത്രിതമായ കൊല എന്നാണ് സി പി ഐ എം ആരോപിച്ചിരുന്നത്.

advertisement

കൊല നടത്തിയ ശേഷം സജയ് ദത്ത് ഒളിവിൽ ആയിരുന്നു. സജയ് ദത്തിന്റെ അച്ഛനെയും സഹോദരനെയും വള്ളികുന്നം പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തിരുന്നെങ്കിലും വിവരം ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ എത്തി സജയ് ദത്ത് കീഴടങ്ങിയത്.

ടോയ്‌ലറ്റിൽ പോകാൻ പോലും സമയമില്ല; പി‌പി‌ഇ ധരിച്ച് തളർന്നിരിക്കുന്ന നഴ്സിന്റെ ഫോട്ടോ വൈറൽ

ചെങ്ങന്നൂർ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യും. 15 പേരടങ്ങുന്ന സംഘമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സജയ് ദത്തിൽ നിന്നും മറ്റ് പ്രതികളെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Abhimanyu Murder | അഭിമന്യുവിന്റെ കൊലപാതകം; പ്രധാനപ്രതി സജയ് ദത്ത് കീഴടങ്ങി
Open in App
Home
Video
Impact Shorts
Web Stories