HOME » NEWS » India » GRIM PHOTO OF EXHAUSTED NURSE IN PPE GOES VIRAL AS COVID 19 SPIKES GH

ടോയ്‌ലറ്റിൽ പോകാൻ പോലും സമയമില്ല; പി‌പി‌ഇ ധരിച്ച് തളർന്നിരിക്കുന്ന നഴ്സിന്റെ ഫോട്ടോ വൈറൽ

കൃത്യസമയത്ത് ഭക്ഷണം കഴിക്കാനാകാത്തതിനാൽ നിരവധി പേർ വയറു വേദന, വായിലെ അൾസർ എന്നിങ്ങനെയുള്ള പ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

News18 Malayalam | news18
Updated: April 16, 2021, 11:11 AM IST
ടോയ്‌ലറ്റിൽ പോകാൻ പോലും സമയമില്ല; പി‌പി‌ഇ ധരിച്ച് തളർന്നിരിക്കുന്ന നഴ്സിന്റെ ഫോട്ടോ വൈറൽ
Nurse PPE kit
  • News18
  • Last Updated: April 16, 2021, 11:11 AM IST
  • Share this:
ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർ കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് വളരെ വലിയ സമ്മർദ്ദത്തിലൂടെയാണ് കടന്നു പോകുന്നത്. കോവിഡ് മുന്നണി പോരാളികളായ ഇവർ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് മറ്റുള്ളവരെ സുരക്ഷിതരാക്കുന്നത്. കഴിഞ്ഞ വർഷം ആരോഗ്യ പ്രവർത്തകർ നൽകിയ സംഭാവനകളെ ലോക നേതാക്കളടക്കം പ്രശംസിച്ചിരുന്നെങ്കിലും ഇവർ നേരിടുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. ശ്വാസം മുട്ടുന്ന പി ‌പി ‌ഇ കിറ്റുകൾക്കുള്ളിൽ നിന്ന് ജോലി ചെയ്യുന്ന ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ വലിയ വെല്ലുവിളികളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.

കോവിഡ് -19 ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു മാനസികാരോഗ്യ വിദഗ്ദ്ധയുടെ പോസ്റ്റിൽ, ഇന്ത്യയിൽ കോവിഡ് -19 മഹാമാരി കൈകാര്യം ചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും നേരിടുന്ന ബുദ്ധിമുട്ടുകൾ എടുത്തു കാണിക്കുന്നുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തിനിടയിൽ വീണ്ടും കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

പാലിയേറ്റീവ് കെയർ കൗൺസിലറായ വന്ദന മഹാജൻ ഒരാഴ്ചയോളം കോവിഡിന് ചികിത്സ തേടിയതിനെ തുടർന്ന് ആശുപത്രിയിലെ നഴ്സുമാരും ഡോക്ടർമാരും മറ്റ് മെഡിക്കൽ ഹെൽത്ത് പ്രൊഫഷണലുകളുമായി നേരിട്ട് സംവദിച്ചു. വന്ദന ട്വിറ്ററിൽ ഷെയർ ചെയ്ത ഒരു ഫോട്ടോയിൽ പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്ത് തളർന്ന ഒരു നഴ്സ് വിശ്രമിക്കുന്നത് കാണാം.

I hd Covid n was admitted for 6 days. This picture will stay with me. For the ones reading this tweet- they are humans too! As a mental health professional I couldn't help but be there for them. Follow the thread .. #COVIDSecondWave #COVID19 #COVID pic.twitter.com/xqxU37o1gLPetrol Diesel Price | ഇന്നലെ നേരീയ കുറവ് രേഖപ്പെടുത്തിയതിന് ശേഷം മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില

കോവിഡ് -19 ന്റെ തുടക്കം മുതൽ ആശുപത്രിയിൽ തുടർച്ചയായി ജോലി ചെയ്യുന്ന ഒരു നഴ്സുമായി താൻ സംസാരിച്ചെന്നും മഹാജൻ വെളിപ്പെടുത്തി. തുടക്കത്തിൽ, അവർ ഒരു ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. മക്കൾ ഒരു ബന്ധുവിനൊപ്പവും. എന്നാൽ ഭർത്താവ് ഗൾഫിൽ ജോലി ചെയ്യുന്നതിനാലും മകന് പഠനത്തിന് സഹായം ആവശ്യമുള്ളതിനാലും ഇപ്പോൾ അവർക്ക് വീട്ടിലേക്ക് മടങ്ങേണ്ടി വരുന്നു. തന്റെ കുടുംബത്തെ സുരക്ഷിതരാക്കാൻ ജോലിസ്ഥലത്ത് നിന്ന് രോഗബാധിതയാകാതിരിക്കാൻ മുൻകരുതലുകൾ എടുത്താണ് ഇവർ ജോലി ചെയ്യുന്നത്.

വഴി തെറ്റി 'പന്ത് കളിക്കാൻ' കുട്ടികളുടെ ഇടയിലേക്ക് എത്തിയ കുട്ടിക്കൊമ്പൻ ഇനി മുത്തങ്ങയിലേക്ക്

ഡോക്ടർമാർ, നഴ്‌സുമാർ എന്നിവർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാർ നേരിടുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും മഹാജൻ കൂട്ടിച്ചേർത്തു. കൃത്യസമയത്ത് ഭക്ഷണം കഴിക്കാനാകാത്തതിനാൽ നിരവധി പേർ വയറു വേദന, വായിലെ അൾസർ എന്നിങ്ങനെയുള്ള പ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ആർത്തവ സമയത്ത്, സാനിറ്ററി പാഡ് മാറ്റാൻ പോലും ചിലർക്ക് സമയം കിട്ടുന്നില്ലെന്നും മഹാജൻ എഴുതി.

COVID 19 | ഭർത്താവ് കോവിഡ് ബാധിച്ചു മരിച്ചു; മനംനൊന്ത ഭാര്യ തടാകത്തിൽ ചാടി മരിച്ചു; അമ്മയ്ക്ക് പിന്നാലെയെത്തിയ മൂന്നു വയസുകാരന് ദാരുണാന്ത്യം

ഈ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ വളരെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. കോവിഡ് -19 മഹാമാരി കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണവും മാനസികാരോഗ്യ കൗൺസിലിംഗിന്റെ ആവശ്യകതയെക്കുറിച്ച് പലരും അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

അതേസമയം, കോവിഡ് - 19 ന്റെ രണ്ടാം തരംഗത്തിനിടയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് ലക്ഷത്തിലധികം പുതിയ കോവിഡ് - 19 കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ രണ്ടിന് ശേഷം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി.
Published by: Joys Joy
First published: April 16, 2021, 11:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories