TRENDING:

കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ആശുപത്രിയിൽ

Last Updated:

സന്ദീപ് വാര്യര്‍ അടക്കം അഞ്ചുപേരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വോട്ട് ചോദിക്കാനെത്തിയ തൃക്കരിപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി. വോട്ട് ചോദിക്കാൻ കോളേജിൽ എത്തിയപ്പോള്‍ തടയുകയും പിടിച്ച് തള്ളുകയും ചെയ്തുവെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. തന്‍റെ കൂടെയുള്ള പ്രവര്‍ത്തകരെയും മര്‍ദിച്ചുവെന്നും പിന്നിൽ എസ്എഫ്ഐ പ്രവര്‍ത്തകരാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. സംഭവത്തിൽ സന്ദീപ് വാര്യര്‍ അടക്കം അഞ്ചുപേരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സന്ദീപ് വാര്യര്‍
സന്ദീപ് വാര്യര്‍
advertisement

പരാജയം മുന്നിൽ കണ്ടുള്ള പരിഭ്രാന്തിയാണ് ഇന്ന് കണ്ടതെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു. ക്യാമ്പസ് ചെങ്കോട്ടയാണ് എന്ന് പറഞ്ഞായിരുന്നു ആക്രമണം. വിദ്യാർത്ഥികളെ ഞാൻ കാണരുത് എന്ന ഉദ്ദേശത്തോട് കൂടിയാണ് എസ്എഫ്ഐ ആക്രമണം. തൃക്കരിപ്പൂരിൽ ഫാസിസ്റ്റ് നടപടിയാണ് എൽഡിഎഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. തൃക്കരിപ്പൂരിൽ എല്ലാവർക്കും പ്രവർത്തിക്കാൻ സ്വാതന്ത്ര്യം വേണം.

വ്യപകമായി കള്ളവോട്ടിനും കോപ്പുകൂട്ടുന്നുണ്ട്. രമേഷ് പിഷാരടിയെ തടഞ്ഞത് മൂത്ത ഫാസിസ്റ്റ് ആണെങ്കിൽ തന്നെ തടഞ്ഞത് ഇളയ ഫാസിസ്റ്റാണെന്നും സന്ദീപ് വാര്യർ വിമർശിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: UDF candidate Sandeep Varier has alleged that he and his supporters were physically attacked by SFI activists while campaigning at Nehru College in Kanhangad. Sandeep Varier claimed that when he entered the campus to seek votes, a group of SFI workers blocked his path, pushed him, and assaulted his fellow party workers.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ആശുപത്രിയിൽ
Open in App
Home
Video
Impact Shorts
Web Stories