TRENDING:

'സേവ് ബോക്‌സ് ആപ്' തട്ടിപ്പിൽ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

Last Updated:

കേസിൽ ജയസൂര്യയെ പ്രതിചേർത്തതിന് പിന്നാലെയാണ് നടപടി. സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നു ജയസൂര്യ

advertisement
കൊച്ചി: 'സേവ് ബോക്‌സ്' ആപ് തട്ടിപ്പില്‍ നടന്‍ ജയസൂര്യയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ന‍ടപടി. താരത്തിന്റെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി. കേസിൽ ജയസൂര്യയെ പ്രതിചേർത്തതിന് പിന്നാലെയാണ് നടപടി. സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നു ജയസൂര്യ.
ജയസൂര്യ
ജയസൂര്യ
advertisement

കേസില്‍ രണ്ട് തവണ ജയസൂര്യയെ ഇ ഡി ചോദ്യം ചെയ്തിരുന്നു. സേവ് ബോക്സ് ആപ്പിനെ സാധാരണക്കാര്‍ക്കിടയില്‍ പ്രമോട്ട് ചെയ്യുന്ന തരത്തില്‍ അഭിനയിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ജയസൂര്യയെ ഇ ഡി ചോദ്യം ചെയ്തത്. തട്ടിപ്പിലൂടെ സേവ് ബോക്സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയും ഉള്‍പ്പെട്ടതാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്.

നിക്ഷേപമെന്ന പേരില്‍ നിരവധിപേരില്‍ നിന്ന് കോടികള്‍ തട്ടിയതിന് ആപ്പ് ഉടമ തൃശൂര്‍ സ്വദേശി സാത്വിക് റഹീമിനെ 2023ല്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുമാണ് ഇ ഡി അന്വേഷിക്കുന്നത്.

advertisement

അതേസമയം പരസ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി സമീപിക്കുന്നവര്‍ എന്തൊക്കെ തട്ടിപ്പുകള്‍ നടത്തുമെന്ന് ആര്‍ക്കെങ്കിലും ഊഹിക്കാനാകുമോയെന്നായിരുന്നു സംഭവത്തില്‍ ജയസൂര്യ നേരത്തെ പ്രതികരിച്ചത്. നിയമാനുസൃതമായി മാത്രം സാമ്പത്തിക ഇടപാടുകള്‍ നടത്തി നികുതി അടക്കുന്ന ഉത്തരവാദിത്തപ്പെട്ട പൗരന്‍ മാത്രമാണ് താനെന്നും ജയസൂര്യ പറഞ്ഞിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In a major development in the 'Save Box' app scam, the Enforcement Directorate (ED) has attached assets worth ₹39 lakh belonging to popular Malayalam actor Jayasurya. This action follows the agency naming him as an accused in the ongoing money laundering investigation. Jayasurya served as the brand ambassador for the Save Box app. The ED alleges that he was involved in promoting the app to common people, which was later found to be a fraudulent investment scheme.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സേവ് ബോക്‌സ് ആപ്' തട്ടിപ്പിൽ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി
Open in App
Home
Video
Impact Shorts
Web Stories