പുതിയ ഫോൺ കണ്ടെടുത്തതോടെ കസ്റ്റംസും ഇഡിയും ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. ഫോണിലെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷ് ഉപയോഗിച്ചിരുന്ന ഫോണിലേക്കു വന്ന വാട്സാപ്പ് ചാറ്റുകളുടെയും വോയ്സ് കോളുകളുടെയും ഉറവിടം അന്വേഷിച്ചതോടെയാണ് ശിവശങ്കറിന്‍റെ രണ്ടാമത്തെ ഫോൺ കണ്ടെടുത്തത്.
advertisement
ഒരു ഫോൺ മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നാണ് ശിവശങ്കർ ആദ്യം മുതൽ നൽകിയിരുന്ന മൊഴി. എന്നാൽ സ്വപ്ന സുരേഷ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള തെളിവുകൾ മുന്നോട്ടുവെച്ചപ്പോൾ ശിവശങ്കർ ഇക്കാര്യം സമ്മതിക്കുകയായിരുന്നു. അറസ്റ്റിലാകുന്നതിന് മുമ്പ് ഈ ഫോൺ ബന്ധുവിനെ ഏൽപ്പിച്ചതായും അദ്ദേഹം സമ്മതിച്ചു.
കണ്ടെടുത്ത ഫോണുകളിലെ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കുന്നതിനുള്ള നടപടി കസ്റ്റംസും ഇഡിയും തുടങ്ങി. നേരത്തെ ആദ്യം പിടിച്ചെടുത്ത ഫോണിലെ വിവരങ്ങൾ സിഡാക്കിന്‍റെ സഹായത്തോടെ വീണ്ടെടുത്തിരുന്നു. ഇതേത്തുടർന്നാണ് സ്വർണക്കടത്തിൽ ശിവശങ്കറിനുള്ള ബന്ധം പുറത്തുവന്നത്. പുതിയതായി കണ്ടെടുത്ത ഫോണിലെ വിവരങ്ങൾ എൻഐഎയ്ക്ക് നൽകുമെന്നും ഇഡി അറിയിച്ചിട്ടുണ്ട്.
Also Read- സർക്കാർ രഹസ്യങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് ചോർത്തി നൽകി; കോടതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്
അതേസമയം പുതിയ ഫോൺ കണ്ടെടുത്തത് ചൂണ്ടിക്കാട്ടി ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി കസ്റ്റംസ് നീട്ടി ചോദിക്കുമെന്ന് ഉറപ്പായി. നിലവിൽ കസ്റ്റംസിനറെ കസ്റ്റഡിയിലാണ് ശിവശങ്കറും സ്വപ്നയുമുള്ളത്. കഴിഞ്ഞ ദിവസം സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്തതിൽനിന്ന് ഡോളർ കടത്തിലും ശിവശങ്കറിനെ പ്രതി ചേർത്തേക്കുമെന്ന് സൂചനയുണ്ട്.