M Shivashankar | ശിവശങ്കർ നൽകിയ ആർഗ്യുമെന്റ് നോട്ടിനെതിരെ കടുത്ത വിയോജിപ്പുമായി ഇ.ഡി; ശിവശങ്കർ പച്ചക്കള്ളം പറയുന്നുവെന്നും ആരോപണം

Last Updated:

ലൈഫ് മിഷനിലും സ്വർണക്കടത്തിലും ശിവശങ്കർ കോഴ വാങ്ങി എന്നത് വാട്സ് ആപ് ചാറ്റ് വഴി മാത്രമല്ല സ്ഥിരീകരിക്കുന്നത്. സ്വപ്നയുടെ മൊഴിയിലും ഇത് സമ്മതിച്ചിട്ടുണ്ട്.

കൊച്ചി: രാഷ്ട്രീയനേതാക്കളുടെ പേര് പറയിക്കാൻ ശ്രമിച്ചു എന്നത് പച്ചക്കള്ളം. വാദത്തിന്റെ ഒരു ഘട്ടത്തിൽ പോലും ശിവശങ്കർ ഇത്തരത്തിലൊരു പരാതി കോടതിയുടെ മുമ്പാകെ പറഞ്ഞിട്ടില്ല. വാദം പൂർത്തിയായി രണ്ടു ദിവസം കഴിഞ്ഞ് ഇത്തരത്തിലൊരു ആരോപണം അന്വേഷണ ഏജൻസിക്ക് എതിരെ ഉന്നയിക്കുന്നത് ദുഷ്ടലാക്കോടെയാണ്.
ഇ ഡിയുടെ കണ്ടെത്തലുകൾ എൻ ഐ എ അന്വേഷണത്തിന് വിരുദ്ധമെന്ന വാദം തെറ്റ്. ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ലഭിച്ച വിവരങ്ങളാണ് നേരത്തെ കോടതിയിൽ സമർപ്പിച്ചത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ പിന്നീട് കണ്ടെത്തിയ കാര്യങ്ങളാണ് തുടർന്ന് കോടതിയിൽ സമർപ്പിച്ചത്.
advertisement
. എന്തിനാണ് ശിവശങ്കർ സർക്കാർ പദ്ധതികളുടെ വിശദാംശങ്ങൾ സ്വപ്നയ്ക്ക് കൈമാറിയത് എന്നതാണ് ചോദ്യം. ഈ പദ്ധതികളിൽ സ്വപ്ന വഴി കോഴപ്പണം ലഭിക്കാനാണ് വിവരങ്ങൾ കൈമാറിയത്.
2018ലും 2019ലും ശിവശങ്കർ കസ്റ്റംസ്/ എയർപോർട്ട് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ട്. മൂന്ന് - നാല് പ്രാവശ്യം ശിവശങ്കർ ഇവരെ വിളിച്ചതായി സ്വപ്നയും സമ്മതിച്ചിട്ടുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന് മുൻ പരിചയമില്ലാത്ത സ്വപ്നയുമായി ചേർന്ന് ലോക്കർ തുറക്കാൻ തയ്യാറായത് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ്. ഈ ലോക്കറിൽ നിന്നാണ് എൻ ഐ എ 64 ലക്ഷം രൂപ പിടിച്ചെടുത്തത്.
advertisement
ലൈഫ്മിഷൻ സി ഇ ഒ സ്ഥാനം ഒഴിഞ്ഞ ശേഷവും ശിവശങ്കർ ലൈഫ് മിഷൻ പദ്ധതികളിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴത്തെ സി ഇ ഒ യു.വി ജോസ്, തന്റെ മൊഴികളിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ശിവശങ്കർ വഴിയാണ് താൻ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ കണ്ടതെന്നും യു.വി ജോസ് മൊഴി നൽകിട്ടുണ്ട്. ഈ പദ്ധതിയിൽ ശിവശങ്കർ കോഴ കൈപ്പറ്റി എന്നതിന് മതിയായ തെളിവുകൾ ഉണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ശിവശങ്കർ കളങ്കിതനായ ഉദ്യോഗസ്ഥനാണെന്നും ഇ.ഡി സമർത്ഥിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
M Shivashankar | ശിവശങ്കർ നൽകിയ ആർഗ്യുമെന്റ് നോട്ടിനെതിരെ കടുത്ത വിയോജിപ്പുമായി ഇ.ഡി; ശിവശങ്കർ പച്ചക്കള്ളം പറയുന്നുവെന്നും ആരോപണം
Next Article
advertisement
തിരുവനന്തപുരത്ത് 17കാരന് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ പൂട്ടി
തിരുവനന്തപുരത്ത് 17കാരന് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ പൂട്ടി
  • 17കാരന് തിരുവനന്തപുരത്ത് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

  • ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ പൂട്ടി,

  • ആരോഗ്യ വകുപ്പ് വെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ചു.

View All
advertisement