രാവിലെ 6.30നാണ് ഉപരോധസമരത്തിന് തുടക്കമായത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
Also Read- പട്ടയം വാഗ്ദാനം ചെയ്ത് 4 ലക്ഷം തട്ടിയെന്ന് പരാതി; CPI നേമം മണ്ഡലം സെക്രട്ടറിയെ മാറ്റി
സെക്രട്ടേറിയറ്റിലേക്കുള്ള മൂന്നു ഗേറ്റുകളാണ് പ്രവർത്തകർ ഉപരോധിക്കുന്നത്. ഉപരോധ സമരത്തെത്തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
advertisement
ഉപരോധത്തിനു വരുന്ന വാഹനങ്ങൾ ആശാൻ സ്‌ക്വയറിൽ ആളെയിറക്കിയ ശേഷം ഈഞ്ചയ്ക്കൽ ബൈപാസ് റോഡിൽ പാർക്ക് ചെയ്യണം. ദേശീയപാത വഴി വരുന്ന വാഹനങ്ങൾ ചാക്ക-പേട്ട വഴിയാണ് എംഎൽഎ ഹോസ്റ്റലിന് മുന്നിലെ ആശാൻ സ്‌ക്വയറിലെത്തേണ്ടത്.
എംസി റോഡ് വഴി വരുന്ന വാഹനങ്ങൾ വെഞ്ഞാറമൂട്- പോത്തൻകോട് -വെട്ടുറോഡ് - കഴക്കൂട്ടം ബൈപാസ് - ചാക്ക- പേട്ട വഴിയാണ് ആശാൻ സ്‌ക്വയറിനു മുന്നിലെത്തേണ്ടതെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു. പ്രവർത്തകർ ഏജീസ് ഓഫിസ് മുതൽ സെക്രട്ടേറിയറ്റിന്റെ ആസാദ് ഗേറ്റ് വരെ അണിനിരക്കും. മറ്റു ജില്ലകളിൽ നിന്നെത്തുന്ന പ്രവർത്തകർ രാവിലെ 8 മണിക്കു മുൻപ് സെക്രട്ടേറിയറ്റിനു മുന്നിൽ എത്തണമെന്നും ഭാരവാഹികൾ പറഞ്ഞു.