കാലിൽ കടിയേറ്റ മണികണ്ഠൻ തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും പ്രതിരോധ കുത്തിവെപ്പെടുത്തു.
അതേസമയം, പേവിഷബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ച അഭിരാമിയെ കടിച്ചത് വളര്‍ത്തുനായയെന്ന് അമ്മ രജനി. നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നതായി അമ്മ പറയുന്നു. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയാണ് ആക്രമിച്ചതെന്നും രജനി പറയുന്നു. കുട്ടിയെ എത്തിച്ചപ്പോള്‍ പെരിനാട് ആശുപത്രി പൂട്ടിയ നിലയിലായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് പിന്നീട് കൊണ്ടുപോയി.
advertisement
കുട്ടിയുടെ പരിക്കിന്റെ ഗൗരവം ഡോക്ടര്‍ തിരിച്ചറിഞ്ഞില്ലെന്നും മുറിവ് കഴുകിയത് പിതാവാണെന്നും കുടുംബം ആരോപിച്ചു. അതേസമയം നാല് മണിക്കൂറിനകം ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നാണ് ആശുപത്രി പറഞ്ഞത്. കണ്ണിന്റെ ഭാഗത്ത് വലിയ മുറിവുണ്ടായിരുന്നു. ആണുബാധയേല്‍ക്കാന്‍ സാധ്യതയുണ്ടായിരുന്നങ്കില്‍ അവര്‍ എന്തുകൊണ്ട് റഫര്‍ ചെയ്തില്ലയെന്നും അമ്മ രജനി ചോദിച്ചു.