TRENDING:

മദ്യം വാങ്ങാനെത്തുമ്പോൾ മര്യാദയ്ക്ക് പെരുമാറിയില്ലേൽ ഇനി ഇടികിട്ടും; ബെവ്കോ ജീവനക്കാരികൾക്ക് സ്വയംരക്ഷാ പരിശീലനം

Last Updated:

മദ്യം വാങ്ങാനെത്തുന്നവരുടെ അതിക്രമങ്ങൾ കൂടിയ സാഹചര്യത്തിലാണ് വനിതാ ജീവനക്കാർക്ക് സ്വയംരക്ഷാ പരിശീലനം നൽകാൻ തീരുമാനിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മദ്യം വാങ്ങാന്‍ ബെവ്കോയിൽ എത്തുന്നവർ ഇനി ശ്രദ്ധിച്ചോളൂ. പെരുമാറ്റം മോശമായാൽ ഇനി ജീവനക്കാരുടെ കയ്യിൽ നിന്നും നല്ല ഇടി കിട്ടും. ബെവ്കോയിലെ വനിതാ ജീവനക്കാർക്ക് സ്വയംരക്ഷാ പരിശീലനം നൽകാൻ ഒരുങ്ങുകയാണ് പൊലീസ്. മദ്യം വാങ്ങാനെത്തുന്നവരുടെ അതിക്രമങ്ങൾ കൂടിയ സാഹചര്യത്തിലാണ് വനിതാ ജീവനക്കാർക്ക് സ്വയംരക്ഷാ പരിശീലനം നൽകാൻ തീരുമാനിച്ചത്.
advertisement

ഡിസംബർ ഒന്നിന് എല്ലാ ജില്ലകളിലും പരിശീലനം നടക്കും. ഓരോ ജില്ലയിലേയും ബെവ്കോയുടെ എല്ലാ വിഭാഗങ്ങളിലുമുള്ള 150 ഓളം വനിതാ ജീവനക്കാർ പരിശീലനത്തിൽ പങ്കെടുക്കും. ജനമൈത്രി പൊലീസ് വിഭാഗത്തിന്റെ കീഴിലുള്ള വിമൻസ് സെൽഫ് ഡിഫൻസ് ടീമാണ് പരിശീലനം നൽകുക. 2015 മുതൽ ഈ വിഭാഗം നിലവിലുണ്ട്. ശാരീരിക അതിക്രമം ഉണ്ടായാൽ എങ്ങനെ തടയാമെന്നാണ് പരിശീലനത്തിൽ ഉൾപ്പെടുത്തുക.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

20 മണിക്കൂറാണ് ഒരു സെഷൻ. താൽപര്യമുള്ള ആർക്കും പരിശീലനത്തിനായി രജിസ്റ്റർ ചെയ്യാം. പരിശീലനം സൗജന്യമാണ്. ആയോധനകലകളിൽ പ്രാവീണ്യമുള്ള 4 വനിതാ പൊലീസുകാരെ എല്ലാ ജില്ലകളിലും പരിശീലനത്തിനായി നിയോഗിച്ചിട്ടുണ്ട്. പരിശീലനം ഏകോപിപ്പിക്കാൻ ഓരോ ജില്ലയിലും നോഡൽ ഓഫീസർമാരെയും നിയമിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വനിതാ ജീവനക്കാർ പരിശീലനം കണ്ട് മനസ്സിലാക്കാനും നിർദേശമുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യം വാങ്ങാനെത്തുമ്പോൾ മര്യാദയ്ക്ക് പെരുമാറിയില്ലേൽ ഇനി ഇടികിട്ടും; ബെവ്കോ ജീവനക്കാരികൾക്ക് സ്വയംരക്ഷാ പരിശീലനം
Open in App
Home
Video
Impact Shorts
Web Stories