TRENDING:

ശ്വാസംമുട്ടിയിട്ടും പീഡിപ്പിച്ചു; കുഞ്ഞുവേണമെന്ന ആവശ്യം ഉന്നയിച്ചു; മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ പരാതിക്കാരി

Last Updated:

മൊഴിയെടുത്തത് കേരളത്തിന് പുറത്തു നിന്ന്. ക്രൂര ലൈംഗിക അതിക്രമത്തിന്റെ വിവരങ്ങൾ മൊഴിയിൽ രേഖപ്പെടുത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒളിവിൽക്കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ (Rahul Mamkootathil) എം.എൽ.എക്കെതിരെ രണ്ടാമത്തെ പരാതിക്കാരിയുടേത് ഗുരുതര ആരോപണങ്ങൾ. ബംഗളുരുവിൽ നിന്നുള്ള അതിജീവിതയുടെ മൊഴി കോടതിയിൽ സമർപ്പിച്ചു. ഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുത്തത് കേരളത്തിന് പുറത്തു നിന്ന്. ക്രൂര ലൈംഗിക അതിക്രമത്തിന്റെ വിവരങ്ങൾ മൊഴിയിൽ രേഖപ്പെടുത്തി.
രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ
advertisement

വിവാഹവാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാൻ എന്ന് പറഞ്ഞ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ട് പോയി അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കി. ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയത്. 'I want to rape you' എന്ന് പറഞ്ഞു കൊണ്ടിരുന്നു. പാനിക് അറ്റാക്കും ശ്വാസംമുട്ടലും അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടർന്നു.

ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാനാകില്ല എന്നറിയിച്ചു. താൻ മാനസികമായും ശാരീരികമായും തകർന്നുപോയി എന്നും അതിജീവിത. ബന്ധം പുനഃസ്ഥാപിക്കാൻ രാഹുൽ പിന്നാലെ നടന്നു. ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നു. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാൻ പലവട്ടം ആവശ്യപ്പെട്ടു. നമുക്ക് ഒരു കുഞ്ഞുവേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു

advertisement

രാഹുലിനെ തനിക്ക് ഭയമാണെന്നും, കേസുമായി മുന്നോട്ട് പോകാൻ ഭയക്കുന്നു എന്നും അന്വേഷണ സംഘത്തോട് അതിജീവിത. തിരുവനന്തപൂരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂട്ടർ സീൽ വച്ച കവറിൽ മൊഴി സമർപ്പിച്ചു.

രണ്ടാമത്തെ കേസിലെ മുൻ‌കൂർ ജാമ്യത്തിനായി മാങ്കൂട്ടത്തിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി സമർപ്പിച്ചു. ആദ്യ പരാതിക്കാരിയുടെ കേസിൽ ഹൈക്കോടതിയിൽ നിന്നും അറസ്റ്റ് തടയുന്ന അനുകൂല വിധി രാഹുൽ സമ്പാദിച്ചിരുന്നു.

പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ തമിഴ്‌നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റ് ഒഴിവാക്കാൻ അഭയം നൽകി സഹായിച്ചുവെന്നാരോപിച്ച് രണ്ട് ബിസിനസുകാരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോൺഗ്രസ് അനുഭാവികളായ രണ്ട് റിസോർട്ട് ഉടമകളും ബെംഗളൂരുവിലെ ഒളിത്താവളത്തിലേക്ക് യാത്ര ചെയ്യാൻ രാഹുലിനെ സഹായിച്ചു. അറസ്റ്റ് ഒഴിവാക്കാൻ ഇദ്ദേഹം ഉപയോഗിച്ചതായി പറയപ്പെടുന്ന ഒരു കാറും പോലീസ് പിടിച്ചെടുത്തു. ഇരുവരെയും ചോദ്യംചെയ്ത ശേഷം, ഉദ്യോഗസ്ഥർ അവരുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി പിന്നീട് വിട്ടയച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The second complainant has levelled serious allegations against absconding MLA Rahul Mamkootathil. The statement of the survivor from Bengaluru was submitted to the court. The statement was recorded under the leadership of IG G. Poonguzhali. The statement was taken from outside Kerala. Details of brutal sexual assault were recorded in the statement. The survivor said that the relationship was established by promising marriage

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശ്വാസംമുട്ടിയിട്ടും പീഡിപ്പിച്ചു; കുഞ്ഞുവേണമെന്ന ആവശ്യം ഉന്നയിച്ചു; മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ പരാതിക്കാരി
Open in App
Home
Video
Impact Shorts
Web Stories