അതേസമയം, ഇമാം ഷെഫീഖ് അൽ ഖാസിമിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. ഷെഫീക്ക് അൽ ഖാസിമിയെ കണ്ടെത്താനായുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇന്ന് പുറത്തിറക്കും. അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പി ഡി അശോകൻ നോട്ടീസിറക്കാനുള്ള അനുമതി തേടി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇമാം രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ കീഴടങ്ങണമെന്ന് ഇമാമിൻറെ അഭിഭാഷകനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തൊളിക്കോട് ജമാഅത്തിലെ മുൻ ഇമാം ഷെഫീക്ക് അൽ ഖാസിമിക്കെതിരെ വിതുര പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. പെൺകുട്ടി പരാതി നൽകാൻ തയാറാകാത്തതിനാൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയിലാണ് കേസെടുത്തത്. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പൊലീസിൽ പരാതിപ്പെടാൻ തയാറാകാത്ത കുടുംബം ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാനും അനുവദിച്ചിരുന്നില്ല. ഇതേ തുടർന്നാണ് നടപടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം പരിശോധിച്ച ഓള്‍ ഇന്ത്യ ഇമാം കൗണ്‍സിൽ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു.
