ഇതും വായിക്കുക: ഫീസ് 15,000 രൂപയിൽനിന്നും 50,000 രൂപയായി; നിവർത്തിയില്ലാതെ വിദ്യാർത്ഥി കാർഷിക കോളജിലെ പഠനം അവസാനിപ്പിച്ചു
ഫീസ് വർധനവ് ഉണ്ടാകില്ലെന്ന ഉറപ്പ് അട്ടിമറിക്കപ്പെട്ടെന്ന് ആരോപിച്ചാണ് എസ്എഫ്ഐ സമരം. പിഎം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ എ ഐ എസ് എഫും എ ഐ വൈ എഫും സമരം ശക്തിപ്പെടുത്തുന്നതിനിടയിലാണ് എസ്എഫ്ഐ കൃഷിവകുപ്പിനെതിരായ സമരം തുടങ്ങുന്നത്. പിഎം ശ്രീ പദ്ധതിയിൽ ധാരണാപത്രം ഒപ്പിട്ട നിലപാട് വിദ്യാഭ്യാസവകുപ്പും മന്ത്രിയും തിരുത്തണമെന്നാവശ്യപ്പെട്ടാണ് എ ഐ വൈ എഫ് പ്രതിഷേധം.
advertisement
അതേസമയം പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ തള്ളി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. പദ്ധതിയിൽ ഒപ്പുവച്ചാൽ കേന്ദ്രം നിശ്ചയിച്ചത് നടപ്പാക്കേണ്ടി വരുമെന്നത് അവാസ്തവമെന്ന് ദേശാഭിമാനിയിലെ ലേഖനത്തിൽ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ സൂചിപ്പിച്ച കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കാന്‍ ചിലർ മത്സരിക്കുകയാണ്. അതില്‍ പത്രമാധ്യമങ്ങളും രാഷ്ട്രീയനേതൃത്വവും കൂടിയുണ്ടെന്നും പദ്ധതിയില്‍ ഒപ്പുവച്ചാല്‍ പാഠ്യപദ്ധതിയെല്ലാം മാറ്റി കേന്ദ്രം നിശ്ചയിച്ചുനല്‍കുന്നത് നടപ്പാക്കേണ്ടി വരുമെന്നത് അവാസ്തവമാണെന്നും മന്ത്രി വിശദമാക്കി.
