TRENDING:

നിരോധിത സംഘടനകളില്‍ നിന്നുള്ളവര്‍ ഫ്രറ്റേണിറ്റി പോലുള്ള സംഘടനകളിലേക്ക് നുഴഞ്ഞുകയറുന്നു; പി എം ആര്‍ഷോ

Last Updated:

പോപ്പുലര്‍ ഫ്രണ്ട് – ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നിരോധനത്തിന് ശേഷം ഫ്രറ്റേണിറ്റിയിലേക്ക് കടന്നു കയറിയിട്ടുണ്ടെന്നും ആർഷോ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആക്രമണം നടത്താനായി നിരോധിത സംഘടനകളില്‍ നിന്നുള്ളവര്‍ ഫ്രറ്റേണിറ്റി പോലുള്ള സംഘടനകളിലേക്ക് നുഴഞ്ഞുകയറുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. ഫ്രട്ടേണിറ്റി, കെ എസ് യു സഖ്യം എറണാകുളം ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇത്തരത്തിലുള്ള സഖ്യങ്ങൾ വിദ്യാർത്ഥികളെ അക്രമിക്കുന്നതിലേക്ക് എത്തുന്നുവെന്നം ആർഷോ പറഞ്ഞു.
advertisement

Also read-മഹാരാജാസ് കോളേജിലെ SFI യൂണിറ്റ് സെക്രട്ടറിയെ ആക്രമിച്ച കേസിൽ KSU പ്രവർത്തകൻ ഇജിലാൽ അറസ്റ്റിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പോപ്പുലര്‍ ഫ്രണ്ട് – ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നിരോധനത്തിന് ശേഷം ഫ്രറ്റേണിറ്റിയിലേക്ക് കടന്നു കയറിയിട്ടുണ്ട്. ഇവര്‍ക്ക് കുടപിടിച്ച കൊണ്ടിരിക്കുകയാണ് കെ എസ് യു. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം അതിൽപ്പെട്ടവരാണ് ഫ്രട്ടേണിറ്റിയിൽ ഉള്ളത്. ഇത്തരം സംഘങ്ങളെയാണ് കെ എസ് യു സംരക്ഷിക്കുന്നത്. ആക്രമണത്തിനെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിരോധം ഉണ്ടാകും. മുഴുവൻ ക്യാമ്പസുകളിലും പ്രതിഷേധം സംഘടിപ്പിക്കും. ആയുധങ്ങളുമായി ക്യാമ്പസിൽ എത്തി ആക്രമണം നടത്തിയപ്പോഴാണ് തിരിച്ചടി ഉണ്ടായതെന്നും സ്വാഭാവികമായ പ്രതികരണമാണിതെന്നും ആർഷോ വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിരോധിത സംഘടനകളില്‍ നിന്നുള്ളവര്‍ ഫ്രറ്റേണിറ്റി പോലുള്ള സംഘടനകളിലേക്ക് നുഴഞ്ഞുകയറുന്നു; പി എം ആര്‍ഷോ
Open in App
Home
Video
Impact Shorts
Web Stories