മലബാർ റേസിങ് പീജിയൻ ക്ലബ്ബും കേരള റേസിങ് പീജിയൻ ക്ലബ്ബും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. ഫെബ്രുവരി 19-ന് രാവിലെ 8 മണിക്ക് ഥാനെയിൽ നിന്ന് 56 കിലോമീറ്റർ അകലെയുള്ള കുഡൂസിൽ നിന്നാണ് ഷാനവാസിന്റെ പ്രാവ് ഉൾപ്പടെയുള്ള 80 പ്രാവുകളെ പറത്തിവിട്ടത്. റോഡ് മാർഗ്ഗം പ്രാവുകളെ അവിടെ എത്തിച്ച ഉടമകൾ തിരികെ വീട്ടിലെത്തുന്നതിന് മുൻപേ ഫെബ്രുവരി 20-ന് ഉച്ചയ്ക്ക് 11.58-ഓടെ ഷാനവാസിന്റെ റേസിംഗ് ഹോമർ തിരൂരിലെ വീട്ടിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
advertisement
1001 കിലോമീറ്റർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ഷാനവാസിന്റെ പ്രാവുകൾക്കാണ്. മൂന്നാം സ്ഥാനം താനാളൂർ സ്വദേശിയുടെ പ്രാവിനും നാലാം സ്ഥാനം മങ്കട സ്വദേശിയുടെ പ്രാവിനും ലഭിച്ചു. തിരൂർ നടുവിലങ്ങാടിയിലെ 'പ്രിയ അക്വാപെറ്റ്‌സ്' ഉടമയായ ഷാനവാസിന് പ്രാവു വളർത്തൽ ഒരു വലിയ ഹരമാണ്.
പ്രാവുകളെ മത്സരത്തിന് മുൻപ് ക്ലബ് ഓഫീസിലെത്തിച്ച് ടാഗ് ചെയ്യും. തിരിച്ചെത്തുന്ന പ്രാവിന്റെ ടാഗിലെ രഹസ്യനമ്പർ സംഘാടകരുടെ മൊബൈൽ ആപ്പിൽ നൽകുന്നതോടെയാണ് വിജയികളെ നിശ്ചയിക്കുന്നത്. കൂടുതൽ സമയം പറക്കുന്ന 'ഹൈ ഫ്ലയർ', കൂടുതൽ ദൂരം പറക്കുന്ന 'റേസിങ് പീജിയൻ' എന്നിങ്ങനെ രണ്ടിനങ്ങളിലാണ് മത്സരങ്ങൾ നടക്കാറുള്ളത്.
