ചോദ്യം ചെയ്യലിനിടെ സ്വപ്നയും സരിത്തും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെയും പ്രതിയാക്കാൻ കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ദുബായിൽ വിദ്യാഭ്യാസമേഖലയിയിലെ നിക്ഷേപകനായ ഡോ.കിരണിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഷാർജയിൽ വിദ്യാഭ്യാസമേഖലയിൽ പണം നിക്ഷേപിക്കുന്നതിനു കേരളത്തിലെ ചില ഉന്നത നേതാക്കളുടെ നേതൃത്വത്തിൽ ഡോളർ കടത്തിയെന്നാണ് സ്വപ്നയുടെയും സരിത്തിന്റെയും മൊഴി. ഈ പണം കിരൺ, ലഫീർ മുഹമ്മദ് എന്നിവരാണ് ദുബായിൽ ഏറ്റുവാങ്ങിയതെന്നും മൊഴിയുണ്ട്. നേരത്തേ ഐടി മിഷനിലെ ജീവനക്കാരനായിരുന്നു കിരൺ.
advertisement
ഇതിനിടെ ഡോളർ കടത്തു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 18, 2021 7:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡോളർ കടത്ത് കേസ്; എം. ശിവശങ്കറെ പ്രതിയാക്കാൻ കസ്റ്റംസ് നടപടി തുടങ്ങി