സംസ്ഥാനത്തെ കള്ളപ്പണ ഇടപാടും ഡോളർ കടത്തും തമ്മിൽ ബന്ധം; സ്വർണക്കടത്തിന് ഇറക്കിയ പണത്തിൽ കമ്മീഷൻ തുകയും

Last Updated:

യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ഇടപാടുകളിൽ മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ മറ്റു ചില പദ്ധതികളിലും വൻതോതിൽ കമ്മിഷൻ തുക ചിലർക്കു ലഭിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

കൊച്ചി: സംസ്ഥാനത്തെ കള്ളപ്പണ, കമ്മിഷൻ ഇടപാടുകളും ഡോളർ കടത്തും തമ്മിൽ ബന്ധമുണ്ടെന്ന നിഗമനത്തിൽ കസ്റ്റംസ്. സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന, സരിത് എന്നിവരുടെ മൊഴികളെ തുടർന്നാണ് കസ്റ്റംസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ചില  പ്രമുഖർക്ക് കമ്മീഷനായി ലഭിച്ച കോടിക്കണക്കിന് രൂപയാണ് സ്വർണക്കടത്തിന് വേണ്ടി ഇറക്കിയതെന്നാണ് കസ്റ്റംസിന്റെ നിഗമം. ഇതാണ് ഡോളറാക്കി വിദേശത്തേക്ക് കടത്തിയത്. ഡോളർ കടത്തുമായി ബന്ധപ്പെട്ട് സംശയ നിഴലിലായ ഉന്നത പദവിയിലിരിക്കുന്ന നേതാവ് പരിശോധനയില്ലാതെ വിമാനം വരെ പോകാവുന്ന വിഐപി പരിരക്ഷ ദുരുപയോഗം ചെയ്തെന്നും കസ്റ്റസ് കരുതുന്നു.
സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റംസ് നേരത്തേ ചോദ്യം ചെയ്ത ചില ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരും കള്ളപ്പണ, വിദേശ ബന്ധങ്ങളെപ്പറ്റി മൊഴി നൽകിയിട്ടുണ്ട്. യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ഇടപാടുകളിൽ മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ മറ്റു ചില പദ്ധതികളിലും വൻതോതിൽ കമ്മിഷൻ തുക ചിലർക്കു ലഭിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
advertisement
യുഎഇ കോൺസുലേറ്റിലെ ചില മുൻ ഉദ്യോഗസ്ഥർ, കോൺസുലേറ്റിന്റെ അതിഥികളായെത്തിയ ചില വിദേശികൾ, വിദേശികൾ സന്ദർശിച്ച ചില പ്രമുഖ വ്യക്തികൾ തുടങ്ങിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. യുഎഇ കോൺസുലേറ്റിലെ മുൻ ഗൺമാൻ ജയഘോഷ്, ഡ്രൈവർ സിദ്ദീഖ് എന്നിവരെ ചോദ്യം ചെയ്തുവെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചില്ലെന്നാണ് സൂചന.
കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥനായ ഖാലിദ് അലി ഷൗക്രിക്കു കൈമാറിയ 4 ലക്ഷം ഡോളറും 90 ലക്ഷം രൂപയും കമ്മിഷൻ ആണെന്ന് യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടുണ്ട്. ഡോളർ കരിഞ്ചന്തയിൽനിന്നു സംഘടിപ്പിക്കാൻ സന്തോഷ് ഈപ്പനെ സഹായിച്ച ബാങ്ക് ഉദ്യോഗസ്ഥരെയും കസ്റ്റംസ് ചോദ്യം ചെയ്യും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്തെ കള്ളപ്പണ ഇടപാടും ഡോളർ കടത്തും തമ്മിൽ ബന്ധം; സ്വർണക്കടത്തിന് ഇറക്കിയ പണത്തിൽ കമ്മീഷൻ തുകയും
Next Article
advertisement
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം എകെജി സെന്റർ സന്ദർശിച്ചു
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം എകെജി സെന്റർ സന്ദർശിച്ചു
  • ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം തിരുവനന്തപുരം എകെജി സെന്റർ സന്ദർശിച്ചു.

  • പ്രതിനിധി സംഘത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

  • സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സന്ദർശന വിവരം അറിയിച്ചത്.

View All
advertisement