നേരത്തെ കണ്ടെത്തി സമർപ്പിച്ചതിൽ നിന്ന് വ്യത്യസ്തമായി യാതൊന്നും സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഇല്ലെന്ന് കാട്ടി കുറ്റപത്രം തള്ളാനുള്ള വാദം പി ജയരാജന്റെയും ടിവി രാജേഷിന്റെയും അഭിഭാഷകർ ഉയർത്തുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ഗൂഢാലോചനയും കൊലക്കുറ്റവും ചുമത്തപ്പെട്ട പി ജയരാജനെയും ടി വി രാജേഷ് എംഎൽഎയെയും കേസിൽ നിന്ന് ഒഴിവാക്കിക്കിട്ടാനായി വിടുതൽ ഹർജിയും തയാറായിക്കഴിഞ്ഞു. സിബിഐ കുറ്റം ചുമത്തിയ കേസുകൾ സിബിഐ കോടതിയിൽ വിചാരണ ചെയ്യണമെന്ന സുപ്രിം കോടതി നിർദേശം ചൂണ്ടിക്കാട്ടിയാകും വിചാരണ എറണാകുളത്തേക്ക് മാറ്റണമെന്ന് ഷുക്കൂറിന്റെ കുടുംബം ആവശ്യപ്പെടുക. എന്നാൽ വിടുതൽ ഹർജിയിലടക്കം ഇന്ന് തീരുമാനം ഉണ്ടാകുമോയെന്ന് ഉറപ്പില്ല.
advertisement
സി പി എം നേതാക്കൾക്ക് എതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തിയുള്ള അനുബന്ധ കുറ്റപത്രം സിബിഐ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസമാണ് സമർപ്പിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിന് പ്രതികാരമായി എം എസ് എഫ് പ്രവർത്തകനായ അരിയിൽ ഷുക്കൂറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നണ് കേസ്. കേസിൽ 33 പ്രതികളാണ് ഉള്ളത്.
