TRENDING:

കൊച്ചി കായലിൽ മാലിന്യപ്പൊതി; ഗായകൻ എം ജി ശ്രീകുമാറിന് കാല്‍ലക്ഷം പിഴ; തെളിവായത് വിനോദസഞ്ചാരി പകർത്തിയ ദൃശ്യം

Last Updated:

വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് നോട്ടിസ് നൽകിയത്. തുടർന്നു ഗായകൻ കഴിഞ്ഞ ദിവസം പിഴ ഒടുക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞതിന് ഗായകൻ എം ജി ശ്രീകുമാറിന് 25,000 രൂപയുടെ പിഴ നോട്ടീസ്. മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്ന് കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വീഴുന്നത് വിനോദസഞ്ചാരി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളിൽ പതിയുകയായിരുന്നു. വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് നോട്ടിസ് നൽകിയത്. തുടർന്നു ഗായകൻ കഴിഞ്ഞ ദിവസം പിഴ ഒടുക്കി. ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണു മാലിന്യം വലിച്ചെറിയുന്നതെന്ന് വിഡിയോയിൽ വ്യക്തമാണെങ്കിലും ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
News18
News18
advertisement

Also Read- ഏപ്രിൽ 7ന് മീനം രാശിയിലേക്ക് ബുധന്‍ സംക്രമിക്കുന്നു; ഈ രാശിക്കാരെ ഭാഗ്യം തേടിയെത്തും

നാലുദിവസം മുമ്പ് സമൂഹമാധ്യമത്തിലൂടെ മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്താണ് വിഡിയോ പോസ്റ്റ് ചെയ്തത്. പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നൽകി. പിന്നാലെ ഇങ്ങനെ പരാതി ചെന്നതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുടർന്നു പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴ നോട്ടീസ് നൽകുകയായിരുന്നു. ഇക്കാര്യം പിന്നീട് പരാതിക്കാരനെ മന്ത്രി തന്നെ സമൂഹമാധ്യമം വഴി അറിയിച്ചു. പിഴ അടച്ചു കഴിയുമ്പോൾ ഈ വിവരം തെളിവു സഹിതം നൽകിയ ആൾക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചി കായലിൽ മാലിന്യപ്പൊതി; ഗായകൻ എം ജി ശ്രീകുമാറിന് കാല്‍ലക്ഷം പിഴ; തെളിവായത് വിനോദസഞ്ചാരി പകർത്തിയ ദൃശ്യം
Open in App
Home
Video
Impact Shorts
Web Stories