ഏപ്രിൽ 7ന് മീനം രാശിയിലേക്ക് ബുധന് സംക്രമിക്കുന്നു; ഈ രാശിക്കാരെ ഭാഗ്യം തേടിയെത്തും
- Published by:Rajesh V
- news18-malayalam
Last Updated:
മീന രാശിയിലേക്ക് ബുധന് നീങ്ങുന്നതോടെ ദൈനംദിന ജോലികളില് ആശയക്കുഴപ്പം വര്ധിക്കുകയും ഉത്തരവാദിത്തം കൂടുകയും ചെയ്യും. രാശിഫലം അനുസരിച്ച് ഏപ്രില് ഏഴിന് വൈകിട്ട് 4.04-നാണ് മീനരാശിയിലേക്കുള്ള ബുധന്റെ സംക്രമണം. ചില രാശിക്കാര്ക്ക് ഇത് ഭാഗ്യം കൊണ്ടുവരും
ബുധൻ മീനം രാശിയിലേക്ക് സംക്രമിക്കുന്നതിനാൽ വിവിധ രാശിയിലുള്ളവര്‍ക്ക് വളരെ അനുകൂലമായ സമയമാണ് വരാന്‍ പോകുന്നത്. ഏപ്രില്‍ ഏഴിന് വൈകിട്ട് 4.04-ന് ബുധന്‍ മീനരാശിയിലേക്ക് സംക്രമിക്കും. ചില രാശിക്കാര്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഈ സംക്രമണം നിമിത്തമാകും. വ്യക്തികളുടെ ചിന്തകളിലും വികാരങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരാനും ഇത് വഴിയൊരുക്കും. മാത്രമല്ല, നിങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റാനും മികച്ച തീരുമാനങ്ങളെടുക്കാനും ഈ സംക്രമണം സഹായിക്കും. മീന രാശിയിലേക്ക് ബുധന്‍ നീങ്ങുന്നതോടെ ദൈനംദിന ജോലികളില്‍ ആശയക്കുഴപ്പം വര്‍ധിക്കുകയും ഉത്തരവാദിത്തം കൂടുകയും ചെയ്യും. രാശിഫലം അനുസരിച്ച് ഏപ്രില്‍ ഏഴിന് വൈകിട്ട് 4.04-നാണ് മീനരാശിയിലേക്കുള്ള ബുധന്റെ സംക്രമണം. ചില രാശിക്കാര്‍ക്ക് ഇത് ഭാഗ്യം കൊണ്ടുവരും. ജീവിതത്തില്‍ അവര്‍ക്ക് അതിന്റെ ഗുണമുണ്ടാകുകയും ചെയ്യും.
advertisement
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടരാശിക്കാര്‍ക്ക് നിങ്ങളുടെ മൂന്നാമത്തെയും ആറാമത്തെയും ഭാവങ്ങളുടെ അധിപനാണ് ബുധന്‍. കരിയറില്‍ മുന്നേറാന്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. സേവന മേഖലയിലോ, ബിസിനസ് രംഗത്തോ ആണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ സഹപ്രവര്‍ത്തകകരില്‍ നിന്നും പങ്കാളികളിൽ നിന്നും കൂടുതല്‍ സഹകരണവും പരിശ്രമവും നിങ്ങള്‍ക്ക് ഈ സംക്രമണ സമയത്ത് ആവശ്യമായി വരും.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയിലുള്ളവരെ സംബന്ധിച്ച് രണ്ടാമത്തെയും അഞ്ചാമത്തെയും ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഈ സംക്രമണ സമയത്ത് അത് നിങ്ങളുടെ 11-ാം ഭാവത്തിലേക്ക് നീങ്ങും. ഒരു സ്വതന്ത്ര സംരംഭകനാണ് നിങ്ങളെങ്കില്‍ സാമ്പത്തിക നേട്ടത്തിന്റെയും വളര്‍ച്ചയുടെയും സാധ്യതകള്‍ ബുധന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് ലഭിക്കും. ബുധന്‍ ദുര്‍ബല രാശിയിലാണെങ്കിലും 11ാം ഭാവത്തിലേക്കുള്ള മാറ്റം അനുകൂലമാണ്.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാര്‍ വളരെ ശ്രദ്ധയോടെ നീങ്ങേണ്ട സമയമാണിത്. ബുധന്‍ അധിന്റെ ദുര്‍ബല രാശിയിലായതിനാല്‍ അപരിചിതരോട് വ്യക്തിപരമായ വിവരങ്ങളും രേഖകളും വെളിപ്പെടുത്തുന്നത് ഒഴിവാക്കണം. നിങ്ങളുടെ ലഗ്നാധിപന്‍ കൂടിയായ ബുധന്‍ നിങ്ങളെ പിന്തുണയ്ക്കും. മിഥുനക്കൂറുക്കാരുടെ ഒന്നാം ഭാവത്തിന്റെയും നാലാം ഭാവത്തിന്റെയും അധിപനാണ് ബുധന്‍.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകകൂറുക്കാരും അല്പം ശ്രദ്ദയോടെ നീങ്ങേണ്ട സമയമാണിത്. കാര്യങ്ങളെ പക്വതയോടെ സമീപിക്കണം. ഈ കൂറിലുള്ളവര്‍ ബുധന്‍ സംക്രമണ സമയത്ത് ജോലിയിൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. പ്രയോഗിക സമീപനം സ്വീകരിക്കേണ്ടതായുമുണ്ട്. ഈ രാശിക്കാരെ സംബന്ധിച്ച് മൂന്നാമത്തെയും 12-ാമത്തെയും ഭാവങ്ങളെ ഭരിക്കുന്ന ബുധന്‍ ഒന്‍പതാം ഭാവത്തിലെ മീനരാശിയിലേക്ക് നീങ്ങുമ്പോള്‍ നിങ്ങളുടെ ആത്മവിശ്വാസത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വന്നേക്കാം.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളാണ് ചിങ്ങം രാശിക്കാരെ കാത്തിരിക്കുന്നത്. വിവിധ ശ്രമങ്ങളില്‍ വിജയവും നേട്ടവും ഉണ്ടായേക്കും. ചിങ്ങരാശിക്കാരുടെ എട്ടാം ഭാവത്തിലേക്ക് നേരിട്ട് നീങ്ങുന്ന ബുധന്‍ അനുകൂലമായ സാഹചര്യമൊരുക്കുന്നു. എന്നാല്‍, ചില സാഹചര്യങ്ങള്‍ പ്രതികൂല ഫലങ്ങളും ഇത് നല്‍കിയേക്കും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാര്‍ക്ക് അത്ര അനുകൂലമല്ല ബുധന്റെ കൂറ് മാറ്റം. ലഗ്നത്തിന്റെയോ രാശിയുടെയോ അധിപന്‍ മാത്രമല്ല ബുധന്‍. നിങ്ങളുടെ കരിയര്‍ നിയന്ത്രിക്കുന്ന പത്താം ഭാവത്തിന്റെ അധിപന്‍ കൂടിയാണ്. അതുകൊണ്ടുതന്നെ പ്രൊഫഷണല്‍ ജീവിതത്തിലും ബിസിനസിലും കന്നികൂറുക്കാര്‍ക്ക് ചില തടസങ്ങള്‍ നേരിട്ടേക്കാം. ചില ശാരീരിക അസ്വസ്ഥതകളും ഈ രാശിക്കാര്‍ക്ക് ഉണ്ടായേക്കും.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയിലുള്ളവര്‍ക്ക് ബുധന്റെ കൂറുമാറ്റം അനുകൂലമായാണ് കാണുന്നത്. പ്രത്യേകിച്ചും വിദേശരാജ്യങ്ങൾ സന്ദർശിക്കാനുള്ള തീരുമാനത്തിൽ തീര്‍ത്തും അനുകൂലമായ സാഹചര്യം ഈ കൂറുകാര്‍ക്ക് വന്നുചേരും.
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചിക രാശിയിലുള്ളവരുടെ എട്ടാം ഭാവത്തിന്റെയും 11-ാം ഭാവത്തിന്റെയും അധിപനായ ബുധന്‍ അഞ്ചാം ഭാവത്തിലേക്കാണ് നീങ്ങുന്നത്. ഈ സമയത്ത് ഈ രാശിക്കാർക്ക് ബുധന്റെ പ്രതികൂല ഭാവം ഒരു പരിധി വരെ വര്‍ധിച്ചേക്കാം. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിന്റെ കാര്യത്തില്‍ വളരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഈ സമയത്ത് കടം കൊടുമ്പോഴും ശ്രദ്ധിക്കണം. കടം കൊടുത്ത പണം തിരിച്ചുകിട്ടാനും കാലതാമസം നേരിട്ടേക്കും. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സ്വയം തയ്യാറായിരിക്കണം
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനരാശിക്കാര്‍ക്ക് ബുധന്റെ രാശിമാറ്റം അല്പം മോശം സമയമാണ്. കരിയറിനെയും തൊഴിലിനെയും ദാമ്പത്യജീവിത്തെയും ഇത് ബാധിച്ചേക്കും. കരിയറില്‍ വെല്ലുവിളികള്‍ നേരിട്ടേക്കാം. എന്നാല്‍, കുറച്ച് പരിശ്രമിച്ചാല്‍ വിജയം കൈവരിക്കാന്‍ കഴിയും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരക്കൂറുക്കാര്‍ക്ക് മോശം സമയമാണിത്. ആറാമത്തെയും ഒന്‍പതാമത്തെയും ഭാവത്തിന്റെ അധിപനായ ബുധന്‍ ഇവിടെ മൂന്നാം ഭാവത്തിലേക്കാണ് നീങ്ങുന്നത്. ഇത് പ്രതികൂല സാഹചര്യത്തിനുള്ള സാധ്യത കൂടുതലാണ്. അച്ഛനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഈ കൂറുകാര്‍ അതീവജാഗ്രത പുലര്‍ത്തണം.
advertisement
advertisement
പൈസീസ് (മീനം) : മീനക്കൂറുക്കാരുടെ നാലാമത്തെയും ഏഴാമത്തെയും ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഇത് ഒന്നാം ഭാവത്തിലേക്കാണ് നീങ്ങുന്നത്. മീനരാശിക്കാര്‍ക്ക് ഒന്നാം ഭാവത്തിലേക്കുള്ള ബുധന്റെ കൂറുമാറ്റം അത്ര അനുകൂലമല്ല. പ്രതികൂലത വര്‍ധിച്ചേക്കും. വീടും കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജാഗ്രത പാലിക്കണം.