കഴിഞ്ഞ ജനുവരി 27-നാണ് ആദിത്യയെ വീടിനടുത്തുള്ള പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ കൊറിയൻ സുഹൃത്ത് മരിച്ചതിലുള്ള വിഷമം കാരണം ജീവിതം അവസാനിപ്പിക്കുന്നു എന്നായിരുന്നു ആദിത്യയുടെ കുറിപ്പിൽ ഉണ്ടായിരുന്നത്. എന്നാൽ, ഇത്തരമൊരു സുഹൃത്തിനെക്കുറിച്ച് മാതാപിതാക്കൾക്ക് അറിവില്ലായിരുന്നു. കൊറിയൻ സുഹൃത്തിന്റെ പേരിൽ മറ്റാരെങ്കിലും കുട്ടിയെ ചതിച്ചതാണോ എന്നാണ് കുടുംബത്തിന്റെ പ്രധാന സംശയം.
ആദ്യഘട്ടത്തിൽ ചോറ്റാനിക്കര പൊലീസ് നടത്തിയ അന്വേഷണം ഇഴഞ്ഞുനീങ്ങിയത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഫോൺ തുറക്കാൻ കഴിയില്ലെന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടുവെന്നുമുള്ള പൊലീസിന്റെ ന്യായങ്ങൾക്കെതിരെ പിതാവ് തന്നെ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ ഉന്നതതല അന്വേഷണത്തിന് വഴിതെളിഞ്ഞത്.
advertisement
ആദിത്യയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മറ്റാരെങ്കിലും നിയന്ത്രിച്ചിരുന്നോ എന്നും, ആരെങ്കിലുമാണോ ചാറ്റുകൾ മായ്ച്ചു കളഞ്ഞത് എന്നും കണ്ടെത്തുകയാകും പ്രത്യേക സംഘത്തിന്റെ പ്രധാന ദൗത്യം. പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ മാതാപിതാക്കളെ പൊലീസ് പുതിയ അന്വേഷണ വിവരങ്ങൾ ധരിപ്പിച്ചു.
