റിമാൻഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന അമ്പിളിക്കല ഹോസ്റ്റലിലാണ് കഞ്ചാവ് കേസിൽ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി ഷെമീർ ജയിൽ അധികൃതരുടെ ക്രൂരമർദ്ദനം മൂലം കൊല്ലപ്പെട്ടത്. സെപ്റ്റംബർ 29 ന് പത്ത് കിലോ കഞ്ചാവുമായി ശക്തൻ സ്റ്റാന്റിൽ വെച്ചാണ് ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേർന്ന് ഷെമീറിനെയും ഭാര്യയയേയും രണ്ട് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. അന്ന് രാത്രി 9 മണിയോടെ ഇവരെ റിമാന്റ് ചെയ്ത് അമ്പിളിക്കലയിൽ എത്തിച്ചു.
You may also like:By Election Result 2020| നിയമസഭാ ഉപതെരഞ്ഞെടുപ്പ്: മധ്യപ്രദേശിലും ഗുജറാത്തിലും കർണാടകത്തിലും യുപിയിലും ബിജെപിക്ക് ലീഡ്
advertisement
30 ന് രാത്രി പരിക്കുകളോടെ ഷെമീറിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒന്നാം തീയതി പുലർച്ചെയാണ് ഷെമീർ അലി മരിച്ചത്. സംഭവത്തിൽ ആറ് പേരെയും നേരത്തേ ജയിൽ ഡിജിപി ഋഷിരാജ് സിങ് സസ്പെൻഡ് ചെയ്തിരുന്നു.
വിയ്യൂർ ജയിലിന് കീഴിലുള്ള അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ വച്ച് ജയിൽ ഉദ്യോഗസ്ഥർ ഷെമീറിനെ ക്രൂരമായി മർദ്ദിച്ചതായി ഭാര്യ സുമയ്യ വെളിപ്പെടുത്തിയിരുന്നു. ജയിൽ ഉദ്യോഗസ്ഥർ മർദ്ദിക്കുന്നത് താൻ കണ്ടതായും സുമയ്യ പറഞ്ഞിരുന്നു.
You may also like:പ്ലസ് ടുവിന് ഉയർന്ന മാർക്ക്; ലാപ്ടോപ്പ് വാങ്ങാൻ പണമില്ലാത്തതിനാൽ പഠനം മുടങ്ങുമെന്ന സങ്കടത്തില്‍ 19കാരി ജീവനൊടുക്കി
അമ്പിളിക്കലയിൽ എത്തുന്നവരെ തവളച്ചാട്ടം ചാടിച്ചാണ് അകത്ത് കൊണ്ടു പോകുന്നത്. ഷെമീറിനെ പാർപ്പിച്ചിരിക്കുന്ന മുറിയുടെ എതിർവശത്തായിരുന്നു തന്റെ മുറിയും. വാതിൽ അടച്ചിരുന്നില്ല. അതിനാൽ എല്ലാം കണ്ടു. ചായ നൽകുന്ന ജഗ്ഗ് ഉപയോഗിച്ചാണ് ഷെമീറിനെ മർദ്ദിച്ചത്. ഗ്ലാസ് നിലത്തിട്ട് അത് എടുക്കാൻ പറഞ്ഞു. കുനിയുമ്പോൾ മുതുകത്ത് കുത്തി. അഞ്ച് ജയിൽ ഉദ്യോഗസ്ഥർ ചേർന്നായിരുന്നു മർദ്ദനം. രാത്രി ഒമ്പത് മുതൽ പന്ത്രണ്ടുമണി വരെ ഷെമീറിനെ തല്ലിച്ചതച്ചു. രാത്രിയിലും പകലും ഷെമീർ കരയുന്നത് കേൾക്കുന്നുണ്ടായിരുന്നു. മർദ്ദിച്ചവർക്ക് യൂണിഫോം ഉണ്ടായിരുന്നില്ല. അമ്പിളിക്കലയിൽ മദ്യപാനവും ഉണ്ടായിരുന്നുവെന്നും സുമയ്യ പറഞ്ഞു.
അതേസമയം, കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ ക്രൂരമർദനത്തിനിരയായെന്ന് ഇരുപതോളം പേർ പൊലീസിനും ക്രൈംബ്രാഞ്ചിനും മൊഴി നൽകി. വാഹന മോഷണക്കേസിൽ അറസ്റ്റിലായ പ്രായപൂർത്തിയാകത്ത പ്രതിയെ തിക്രൂരമായി മർദിച്ചതും വിവാദമായിരുന്നു. ഇതിൽ 2 ജയിൽ ജീവനക്കാരെയും സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്തിരുന്നു. വനിതാ തടവുകാരെ മറ്റുള്ളവർ കാണുംവിധം വിവസ്ത്രരാക്കിയെന്നും തടവുകാരുടെ മുന്നിൽ മദ്യപിച്ചുവെന്നും മൊഴി നൽകിയിരുന്നു. ഇതിലെല്ലാം അന്വേഷണം തുടരുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.