TRENDING:

പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് പതിനാറുകാരൻ മരിച്ചു

Last Updated:

സൈക്കിളിൽ സഞ്ചരിക്കുമ്പോൾ പൊട്ടിവീണ കമ്പിയിൽ തട്ടിയാണ് ഷോക്കേറ്റത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. വടകര മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. 16 വയസായിരുന്നു. മണപ്പുറത്ത് താഴെ വയലിന് സമീപമാണ് അപകടം ഉണ്ടായത്. സൈക്കിളിൽ സഞ്ചരിക്കുമ്പോൾ പൊട്ടിവീണ കമ്പിയിൽ തട്ടിയാണ് ഷോക്കേറ്റത്.
ambulance
ambulance
advertisement

ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോഴാണ് മുഹമ്മദ് നിഹാൽ അപകടത്തിൽപ്പെട്ടത്. ശക്തമായ മഴയിലും കാറ്റിലുമാണ് വൈദ്യുത കമ്പി പൊട്ടി വീണത്.

തിരുവനന്തപുരത്തും കോട്ടയത്തുമായി രണ്ട് ആൺകുട്ടികൾ ഇന്ന് കുളത്തിൽ മുങ്ങിമരിച്ചിരുന്നു. കോട്ടയത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥിയാണ് മുങ്ങി മരിച്ചത്. കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനത്താണ് സംഭവം. തൃക്കൊടിത്താനം മണികണ്ഠ വയല്‍ സ്വദേശി ആദിത്യ ബിജുവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ന് രാവിലെ തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചിരുന്നു. ആര്യനാട് മലയടി സ്വദേശി ആരോമല്‍ എന്ന അക്ഷയ് (15) ആണ് മരിച്ചത്. വിതുര ഹയര്‍ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. രാവിലെ വീടിനടുത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ച കുളത്തില്‍ കുളിയ്ക്കാൻ പോയപ്പോഴാണ് ആരോമൽ അപകടത്തിൽപ്പെട്ടത്. കുളിക്കാൻ പോയ മകനെ കാണാത്തതിനാൽ തിരക്കിയെത്തിയ അമ്മയാണ് കുളത്തിൽ അരോമലിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് പതിനാറുകാരൻ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories