ദർബാർ ഹാളിന് പിന്നിലെ ഇടനാഴിയിലായിരുന്നു അന്ന് പാമ്പിനെ കണ്ടത്. സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന ഭാഗത്ത് വച്ച് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥരാണ് പാമ്പിനെ കണ്ടത്. തുടർന്ന് ഹൗസ് കീപ്പിംഗ് വിഭാഗം പാമ്പുപിടിത്തക്കാരെ വിവരമറിയിച്ചു. എന്നാൽ, ആളുകൂടിയതോടെ പാമ്പ് ഇടനാഴിയിൽ നിന്ന് കാർഡ്‌ബോർഡ് പെട്ടികൾക്കിടയിലേക്ക് നീങ്ങി.
ഏറെ നേരം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പാമ്പ് വിഷമുള്ളതല്ലെന്നും ചുരുട്ടയാണെന്നുമായിരുന്നു ജീവനക്കാരുടെ നിഗമനം. ഈ ബ്ലോക്കിലെ ഹോളുകളെല്ലാം പിഡബ്ലിയുഡി സിവിൽ എ ഇയുടെ നേതൃത്വത്തിൽ അടിയന്തരമായി അടയ്ക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
December 24, 2024 1:13 PM IST
