TRENDING:

മാങ്കൂട്ടത്തിന്റെ ലൈക്ക് നോക്കൂ...! ഇയാൾക്കിപ്പോഴും ഇത്രയും സപ്പോർട്ടോ?

Last Updated:

വെളുപ്പിക്കാൻ വരുന്ന FB പോസ്റ്റുകൾക്ക് കിട്ടുന്ന ലൈക്ക് കണ്ട് പലരും ചോദിക്കുകയാണിതെന്നും പ്രേകുമാർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്ത്രീകളോട് ക്രൂരമായി പെരുമാറുന്നവരെ കോൺഗ്രസിലെ വലിയൊരു വിഭാഗം ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് ഇടത് നിരീക്ഷകനായ പ്രേംകുമാർ. രാഹുൽ മാങ്കൂട്ടത്തിലിന്റെ സോഷ്യൽ മീഡിയയിലെ 'ലൈക്കിനെ'യും 'റീച്ചിനെ'യും പറ്റിയുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഈ അഭിപ്രായം രേഖപ്പെടുത്തിയത്.
News18
News18
advertisement

സോഷ്യൽ മീഡിയ അൽഗോരിതങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി ചർച്ച ചെയ്യുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളോടുള്ള തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു പ്രേംകുമാർ.

സൈക്കോപ്പത്തിനെ വെളുപ്പിക്കാൻ വരുന്ന FB പോസ്റ്റുകൾക്ക് കിട്ടുന്ന ലൈക്ക് കണ്ട്, ഒന്ന് കൺഫ്യൂഷനായിട്ട്, പലരും ചോദിക്കുന്നുണ്ട്: 'ഇയാൾക്കിപ്പോഴും ഇത്രയും സപ്പോർട്ട് ഉണ്ടോ?' See...സീമ ജി.നായർക്ക് 54K Like. അയാൾ ചെയ്തു കൂട്ടിയ ക്രൂരതകളിലേക്കോ അതിന്റെ രാഷ്ട്രീയത്തിലേക്കോ തൽക്കാലം കടക്കാതെ ചില കാര്യങ്ങൾ പറയട്ടെയെന്നും പ്രേംകുമാർ.

advertisement

പ്രേംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സൈക്കോപ്പത്തിനെ വെളുപ്പിക്കാൻ വരുന്ന FB പോസ്റ്റുകൾക്ക് കിട്ടുന്ന ലൈക്ക് കണ്ട്, ഒന്ന് കൺഫ്യൂഷനായിട്ട്, പലരും ചോദിക്കുന്നുണ്ട്: 'ഇയാൾക്കിപ്പോഴും ഇത്രയും സപ്പോർട്ട് ഉണ്ടോ?'

See...സീമ ജി.നായർക്ക് 54K Like.

അയാൾ ചെയ്തു കൂട്ടിയ ക്രൂരതകളിലേക്കോ അതിന്റെ രാഷ്ട്രീയത്തിലേക്കോ തൽക്കാലം കടക്കാതെ ചില കാര്യങ്ങൾ പറയട്ടെ.

01.

'തുടർഭരണം ഉറപ്പായ സമയത്ത് തിരഞ്ഞെടുപ്പിന് തൊട്ടു മുന്നേ...' എന്നെഴുതി പിന്നീട് എഡിറ്റിയ നായർ പോസ്റ്റ് കൃത്യമായ ഒരു Paid ക്യാമ്പയിന്റെ ഭാഗമായുള്ളതാണ്.

advertisement

There is nothing wrong in paid campaigns.

പക്ഷേ അതിന്റെ റീച്ച് കണ്ടിട്ട് Organic reach ആണെന്ന് വിചാരിക്കുന്നത് തെറ്റാണ്.

Meta അടിസ്ഥാനപരമായി ഒരു Content Marketing Platform തന്നെയാണ്. അവർക്ക് Pay ചെയ്യുന്നവർക്ക് കൂടുതൽ റീച്ച് തരും.

02.

Paid Campaign ഏറ്റെടുക്കുന്ന കമ്പനികളുടെ കൈയിൽ ആയിരക്കണക്കിന് പ്രൊഫൈലുകൾ ഉണ്ടാവും...Real or Virtual.

963K Followers ഉള്ള ഇതേ നായർക്ക് തൊട്ടുമുന്നെയുള്ള പോസ്റ്റുകൾക്ക് കിട്ടിയത് ശരാശരി 1K Like. മാത്രമാണെന്നറിയുക.

advertisement

META യും അവർക്ക് കാശ് കൊടുത്ത് Campaign ചെയ്യുന്ന ടീമും ചേർന്ന് നടത്തുന്നൊരു കളിയാണിത്.

03.

അപ്പോൾ നിങ്ങളുടെ അടുത്ത ചോദ്യം വരാം.

രാഹുൽ ഗാന്ധിയുടെ പടം ഷെയർ ചെയ്ത മാങ്കൂട്ടത്തിന്റെ പോസ്റ്റിന് 80K ലൈക്ക് കിട്ടിയിട്ടുണ്ടല്ലോ എന്ന്.

META Campaign കൂടാതെ മറ്റൊരു കാര്യം കൂടിയുണ്ടിതിൽ.

ഇക്കാര്യത്തിൽ മാത്രമല്ല, മറ്റ് പലതിലും നമ്മെ കൺഫ്യൂഷനാക്കുന്ന ഒരു കാര്യമാണ്.

Attention എന്നത് Approval എന്നല്ല എന്നതാണ് കാര്യം:

ഒരാൾ മാവൂർ റോഡിലൂടെ തുണിയുടുക്കാതെ നടന്നുപോയാൽ നാട്ടുകാർ നോക്കിനിൽക്കും; ട്രാഫിക് ബ്ലോക്കാവും.

advertisement

എന്നു പറഞ്ഞാൽ അയാളെ എല്ലാവരും Approve ചെയ്യുന്നു എന്നല്ലല്ലോ.

04.

അടുത്തത് കണക്കിലെ വേറൊരു കളിയാണ്.

കോൺഗ്രസ് പ്രൊഫൈലുകൾ തന്നെ നോക്കാം നമുക്ക്.

മാങ്കൂട്ട വിഷയത്തിൽ നടത്തിയ പ്രസ് ബ്രീഫ് ഷെയർ ചെയ്ത വി.ഡി.സതീശന്റെ FB പോസ്റ്റിന് കിട്ടിയത് 8K Like.

അപ്പൊ...മാങ്കൂട്ടത്തിന്റെ 80K യും വി.ഡി.സതീശന്റെ 8Kയും എടുത്ത് വെച്ച്, പൊതുവിൽ കേരളത്തിലോ ഈ വിഷയത്തിൽ സവിശേഷമായോ കോൺഗ്രസുകാർക്കിടയിലോ നാട്ടുകാർക്കിടയിലോ പ്രതിപക്ഷ നേതാവിന്റെ പത്തിരട്ടി പിന്തുണ മാങ്കൂട്ടത്തിനാണെന്ന് പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ?

05.

അപ്പോൾപ്പിന്നെ എന്താണ് സംഭവിക്കുന്നത്?

Statistics അതിനെ ICEBERG ILLUSION എന്നാണ് വിളിക്കുക.

See...നമ്മൾ കാണുന്നത് രണ്ട് ICEBERG കളാണ്.

ഒന്നിന്റെ 90% വെള്ളത്തിന് മുകളിലാണ്.

രണ്ടാമത്തതിന്റെ 90% വെള്ളത്തിന് അടിയിലാണ്.

അതായത്,

മാങ്കൂട്ടത്തെ സപ്പോട്ടുന്ന 90% ആളുകളും (ഫേക്ക് ഐഡികൾ ഉൾപ്പെടെ) എഫ്.ബി.യിൽ സജീവമാണ്; ഓടിവന്ന് ലൈക്കുന്നവരാണ്.

വി.ഡി.സതീശനെ സപ്പോട്ടുന്ന 90% ആളുകളും എഫ്.ബി.യിൽ സജീവമല്ല; ഓടിവന്ന് ലൈക്കുന്നവരല്ല.

06.

വേറെ ഒരു കാര്യവും കൂടിയുണ്ട്.

Base Rate Fallacy എന്ന് Statistics പറയുന്ന സംഗതി.

ഒറ്റ ഉദാഹരണം പറഞ്ഞോട്ടേ...

മോഹൻലാൽ കഴിഞ്ഞയാഴ്ച്ച കോഴിക്കോട്ട് വന്നു.

രണ്ടായിരമാളുകൾ കാണാൻ വന്നു.

വേടൻ കഴിഞ്ഞമാസം കോഴിക്കോട്ട് വന്നു.

ഇരുപതിനായിരമാളുകൾ കാണാൻ വന്നു.

മോഹൻലാലിന്റെ പത്തിരട്ടി ആരാധകരുണ്ട് വേടനെന്ന് പറഞ്ഞാൽ ശരിയാവുമോ?

നിങ്ങൾ സമ്മതിക്കുമോ?

അങ്ങനെ പറയുന്നെങ്കിൽ രണ്ടു കാര്യങ്ങൾ മറന്നുപോവുന്നുണ്ട് നമ്മൾ.

A.

ഇവന്റുകളിൽ തിക്കിത്തിരക്കി വരുന്ന ടൈപ്പ് ചെറുപ്പക്കാരാണ് വേടൻ ഫാൻസ്‌.

ഇവന്റുകളിൽ തിക്കിത്തിരക്കി വരുന്ന ടൈപ്പ് ചെറുപ്പക്കാരല്ല മോഹൻലാൽ ഫാൻസ്‌.

B.

കോഴിക്കോട്ടെ വേടൻ ഫാൻസിൽ 90% പേരും അയാളെ കാണാൻ വന്നിട്ടുണ്ടാവും.

കോഴിക്കോട്ടെ മോഹൻലാൽ ഫാൻസിൽ 90% പേരും അയാളെ കാണാൻ വന്നിട്ടുണ്ടാവില്ല.

കാത്തിരിക്കുക, കരുതിയിരിക്കുക.

നാളെ മുതൽ വരാൻ പോവുന്ന ക്യാംപയിൻ ഇതാണ്.

'മാങ്കൂട്ടത്തിന്റെ ലൈക്ക് നോക്കൂ; ആരാണ് ശരിയെന്ന് പറയൂ.'

ഒരു തേങ്ങയുമില്ല.

നമുക്ക് യാതൊരു സംശയവും വേണ്ടാ...

പണ്ട് കാലത്ത് പലതും നടന്നിട്ടുണ്ടാവാം...

സ്ത്രീകളോട് ക്രൂരമായി പെരുമാറുന്നവരെ ഒരുതരത്തിലും

അംഗീകരിക്കുന്നില്ല കോൺഗ്രസിലെ വളരെ,വളരെ വലിയൊരു വിഭാഗം.

ഒരു തരത്തിലും അംഗീകരിക്കില്ല പുതിയ കാലത്തെ കേരളം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രേംകുമാർ.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാങ്കൂട്ടത്തിന്റെ ലൈക്ക് നോക്കൂ...! ഇയാൾക്കിപ്പോഴും ഇത്രയും സപ്പോർട്ടോ?
Open in App
Home
Video
Impact Shorts
Web Stories