TRENDING:

അറബി പഠിച്ചാലേ ഇനി അമ്പലത്തിൽ ജോലി കിട്ടൂവെന്ന് സെൻകുമാർ; വിമർശനവുമായി സോഷ്യൽ മീഡിയ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള സ്കൂളുകളിൽ  അറബിക് അധ്യാപകരെ തേടിയുള്ള അറിയിപ്പിനെ  പരിഹസിച്ച് മുൻ ഡി.ജി.പി ടി.പി സെൻകുമാർ. 'അറബി പഠിച്ചാലേ ഇനി അമ്പലത്തിൽ ജോലി കിട്ടൂ' - എന്ന കുറിപ്പോടെ അധ്യാപകരെ തേടിയുള്ള ദേവസ്വത്തിന്റെ അറിയിപ്പും സെൻകുമാർ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഈ കുറിപ്പിനെ വിമർശിച്ച് നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
advertisement

നാച്വറൽ സയൻസ്, മലയാളം, ഹിന്ദി ഉൾപ്പെടെ എട്ട് തസ്തികകളിലേക്കാണ് ദേവസ്വം ബോർഡ് അധ്യാപകരെ തേടുന്നത്. ഇക്കൂട്ടത്തിൽ അറബിക് ടീച്ചറുടെ ഒഴിവുമുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് സെൻകുമാറിന്റെ പരിഹാസം.

എന്നാൽ മിക്ക സ്കൂളുകളിലും അറബിക് ഭാഷ ഒരു പാഠ്യവിഷയമാണെന്നാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നവർ ചൂണ്ടിക്കാട്ടുന്നത്.

Also Read 'മാവോയിസ്റ്റുകളുടെ അടുത്തേക്ക് പോകാൻ മടിയില്ല'; സെൻകുമാറിന് മറുപടിയുമായി കാനം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അറബി പഠിച്ചാലേ ഇനി അമ്പലത്തിൽ ജോലി കിട്ടൂവെന്ന് സെൻകുമാർ; വിമർശനവുമായി സോഷ്യൽ മീഡിയ