TRENDING:

സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടി കുറ്റവിമുക്തന്‍; സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു; തടസഹര്‍ജി തള്ളി

Last Updated:

ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ചാണ് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലൈംഗിക പീഡന പരാതിയിൽ ഉമ്മൻചാണ്ടിയെ
ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി
advertisement

കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട്  കോടതി അംഗീകരിച്ചു.

സിബിഐയുടെ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സോളാർ  കേസ് പരാതിക്കാരി നൽകിയ ഹർജി തിരുവനന്തപുരം സിജെഎം കോടതിയാണ് തള്ളിയത്. ഉമ്മൻ ചാണ്ടി മരിച്ചതിനാൽ തുടർ നടപടികളെല്ലാം കോടതി അവസാനിപ്പിച്ചു. ക്ലിഫ് ഹൗസിൽ വച്ച് പീ‍ഡിപ്പിച്ചുവെന്ന പരാതി കളവാണെന്ന് സിബിഐയുടെ കണ്ടെത്തൽ.

‘ഉമ്മന്‍ചാണ്ടിക്കെതിരെ അപവാദം പറഞ്ഞവരെ പുതുപ്പള്ളിയിലെ ജനകീയ കോടതി ശിക്ഷിക്കണം’; എ കെ ആന്റണി

ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ചാണ് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകിയത്. കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ ഇത്  അപ്രസക്തമാവുകയായിരുന്നു.  ഇതോടെ ഒമ്പത് വര്‍ഷം നീണ്ട, കേരളാ പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ അന്വേഷണങ്ങള്‍ക്കും അവസാനമാവുകയാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസ് യുഡിഎഫിനെതിരെ ഇടത് പക്ഷം തെരഞ്ഞെടുപ്പ് കാലത്ത് വലിയ ആയുധമാക്കിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടി കുറ്റവിമുക്തന്‍; സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു; തടസഹര്‍ജി തള്ളി
Open in App
Home
Video
Impact Shorts
Web Stories