'ഉമ്മന്‍ചാണ്ടിക്കെതിരെ അപവാദം പറഞ്ഞവരെ പുതുപ്പള്ളിയിലെ ജനകീയ കോടതി ശിക്ഷിക്കണം'; എ കെ ആന്റണി
- Published by:Sarika KP
- news18-malayalam
Last Updated:
ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കണ്ട് ഉമ്മന്‍ചാണ്ടിയെ അപമാനിച്ചവര്‍ ഞെട്ടി വിറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി: ഉമ്മന്‍ചാണ്ടിക്കെതിരെ അപവാദം പറഞ്ഞവരെ പുതുപ്പള്ളിയിലെ ജനകീയ കോടതി ശിക്ഷിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനു ലഭിക്കാൻ പോകുന്ന ഭൂരിപക്ഷം കണ്ട് ഉമ്മന്‍ചാണ്ടിയെ അപമാനിച്ചവര്‍ ഞെട്ടി വിറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ യുഡിഎഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി. അവരുടെ സ്ഥാനാര്‍ത്ഥിയുടെ കനത്ത തോല്‍വിയിലൂടെ വേണം മറുപടി നല്‍കാനെന്നും ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ അദ്ദേഹം മരിച്ചതിന് ശേഷവും വെറുതെ വിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുപ്പള്ളിയിലുണ്ടായ എല്ലാ വികസനവും ഉമ്മന്‍ചാണ്ടി ഉണ്ടാക്കിയതാണ്. ഉമ്മന്‍ചാണ്ടി അഗ്‌നിശുദ്ധി വരുത്തിയാണ് മരിച്ചത്. ഇന്ത്യയില്‍ ഒരു നേതാവിനും ലഭിക്കാത്ത അന്ത്യയാത്രയാണ് ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയത്. ജാതിയും മതവും ഉള്‍പ്പെടെ എല്ലാ അതിര്‍വരമ്പുകള്‍ക്കും അപ്പുറം ജനകീയനായായ ഉമ്മന്‍ചാണ്ടിയെ സി.പി.എം അനാവശ്യമായി വേട്ടയാടിയത് പുതുപ്പള്ളി ഒരുകാലത്തും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
September 01, 2023 9:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഉമ്മന്‍ചാണ്ടിക്കെതിരെ അപവാദം പറഞ്ഞവരെ പുതുപ്പള്ളിയിലെ ജനകീയ കോടതി ശിക്ഷിക്കണം'; എ കെ ആന്റണി