കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ ആത്മഹത്യാ പ്രവണത കാട്ടിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) - 048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)- 022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)
advertisement
Accident | നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറ്റൊരു കാറിനു മുകളിലേക്കുമറിഞ്ഞു; 3 മാസം പ്രായമുള്ള കുഞ്ഞ് തെറിച്ചുവീണു
പത്തനംതിട്ട: കാര്‍ നിയന്ത്രണംവിട്ട് വീട്ടുമുറ്റത്ത് കിടന്ന മറ്റൊരു കാറിനു മുകളിലേക്കുമറിഞ്ഞ് പിഞ്ചുകുഞ്ഞുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്(Injury). ഞായറാഴ്ച രാത്രി ഏഴരയോടെ മന്ദമരുതി-വെച്ചൂച്ചിറ റോഡില്‍ ആനമാടത്തിന് സമീപമാണ് അപകടം(Accident). മൂന്നുമാസം പ്രായമായ കുഞ്ഞ് വീട്ടുമുറ്റത്തേക്ക് തെറിച്ചുവീണു.
മണ്ണടിശാല മേരികോട്ടേജ് ലീലാമ്മ ഡിക്രൂസ്, മകന്‍ ബിബിന്‍ ഡിക്രൂസ്, ഭാര്യയും രണ്ടുമക്കളുമയിരുന്നു കാറിലുണ്ടായിരുന്നത്. ഇവര്‍ റാന്നിയില്‍ നിന്ന് മണ്ണടിശാലയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 25 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
പുത്തന്‍പുരയ്ക്കല്‍ മോഹന്‍ ജേക്കബിന്റെ വീടിന്റെ മുറ്റത്തേക്കാണ് കാര്‍ മറിഞ്ഞത്. അപകടസമയം വീട്ടുകാര്‍ ആരുംതന്നെ പുറത്ത് ഇല്ലായിരുന്നതിനാല്‍ ദുരന്തം ഒഴിവായി. ശബ്ദംകേട്ട് പുറത്തിറങ്ങിയ ഇവര്‍ കാണുന്നത് കാറുകള്‍ക്കും വീടിന്റെ ഭിത്തിയ്ക്കും ഇടയില്‍ വീണുകിടക്കുന്ന കുഞ്ഞിനെയാണ്. ഉടനെയെത്തിയ നാട്ടുകാര്‍ കാറിനുള്ളില്‍ കുടുങ്ങിയവരെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
കുഞ്ഞുള്‍പ്പെടെയുള്ള പരിക്കേറ്റ എല്ലാവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് സാരമായ പരിക്കുണ്ട്. റാന്നി ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിരുന്നു.
