TRENDING:

'എന്നെ ബംഗ്ലാദേശുകാരിയാക്കാന്‍ ചിലര്‍ ഒരുപാട് കഷ്ടപ്പെടുന്നു'; വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ ഐഷ സുല്‍ത്താന

Last Updated:

ചിലര്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് എന്നെ ബംഗ്ലാദേശുകാരിയാക്കാനെന്ന് ഐഷ ഫേസബുക്കിക്കില്‍ കുറിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ പ്രൊഫൈലുകള്‍ക്കെതരെ പ്രതികരിച്ച് ഐഷ സുല്‍ത്താന. ചിലര്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് എന്നെ ബംഗ്ലാദേശുകാരിയാക്കാനെന്ന് ഐഷ ഫേസബുക്കിക്കില്‍ കുറിച്ചു. വ്യാജ പ്രൊഫൈലുകളില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ അടക്കം പങ്കുവെച്ചുകൊണ്ടുകൊണ്ടാണ് ഐഷയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഐഷ സുൽത്താന
ഐഷ സുൽത്താന
advertisement

'താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാന്നു, അപ്പോ ഞാന്‍ പറഞ്ഞൂ തരാം താന്‍ ആരാന്നും ഞാന്‍ ആരാന്നും. ചിലര്‍ ഒരുപാട് കഷ്ടപെടുന്നുണ്ട് എന്നെ ബംഗ്ലാദേശ്കാരി ആക്കാന്‍' എന്നായിരുന്നു ഐഷയുടെ പ്രതികരണം.

വ്യാജപ്രൊഫൈലുകള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയത്തില്‍ പ്രതികരണവുമായി ഐഷ രംഗത്തെത്തിയത്. ഐഷ സുല്‍ത്താന ബംഗ്ലദേശ് സ്വദേശിനിയാണെന്ന് വരുത്തിതീര്‍ക്കുന്ന തരത്തിലുള്ള പ്രൊഫൈലുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

advertisement

അതേസമയം ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ 'ബയോ വെപ്പണ്‍' പരാമര്‍ശത്തിന്മേല്‍ രാജ്യദ്രോഹകുറ്റം ചുമത്തിയതിനെതിരെ ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

Also Read-'തീവെട്ടിക്കൊള്ളയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തുറന്നുകാട്ടും വരെ ബിജെപിക്ക് വിശ്രമമില്ല'; വി മുരളീധരന്‍

തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനില്‍ക്കില്ലെന്നും ചര്‍ച്ചക്കിടെയുണ്ടായ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ടിവി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബോധപൂര്‍വ്വം ആയിരുന്നില്ല.

വിവാദമായതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിട്ടുണ്ട്. കവരത്തിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി നാളെ കോടതി പരിഗണിക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ അയിഷ സുല്‍ത്താനക്കെതിരെ കഴിഞ്ഞ ദിവസമാണ് കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശത്തിനെതിരെ ലക്ഷദ്വീപിലെ ബിജെപി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് കേസ്. 124 A ,153 B എന്നീ ദേശവിരുദ്ധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്നെ ബംഗ്ലാദേശുകാരിയാക്കാന്‍ ചിലര്‍ ഒരുപാട് കഷ്ടപ്പെടുന്നു'; വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ ഐഷ സുല്‍ത്താന
Open in App
Home
Video
Impact Shorts
Web Stories