'തീവെട്ടിക്കൊള്ളയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തുറന്നുകാട്ടും വരെ ബിജെപിക്ക് വിശ്രമമില്ല'; വി മുരളീധരന്‍

Last Updated:

റവന്യൂ, വനം വകുപ്പുകള്‍ കൈവശംവച്ചിരുന്ന പാര്‍ട്ടി, സിപിഐയുടെ സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നത് മടിയില്‍ കനമുള്ളതിനാലാണ് വി മുരളീധരന്‍ പറഞ്ഞു

വി മുരളീധരൻ
വി മുരളീധരൻ
തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ സിപിഐയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. മരംകൊള്ളയില്‍ സിപിഐ നേതൃത്വം പുലര്‍ത്തുന്ന മൗനം കൂടുകല്‍ വ്യക്തമാക്കുന്നനുവെന്ന് അദ്ദേഹം പറഞ്ഞു. റവന്യൂ, വനം വകുപ്പുകള്‍ കൈവശംവച്ചിരുന്ന പാര്‍ട്ടി, സിപിഐയുടെ സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നത് മടിയില്‍ കനമുള്ളതിനാലാണ് വി മുരളീധരന്‍ പറഞ്ഞു.
കേരളത്തിലെ പരിസ്ഥിതി സംരക്ഷണത്തിന്റെ അപ്പോസ്തലന്‍മാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബിനോയ് വിശ്വവും പി.പ്രസാദും എവിടെപ്പോയെന്ന് അദ്ദേഹം ചോദിച്ചു. വിലമതിക്കാനാവാത്ത വൃക്ഷസമ്പത്ത് കൊള്ളയടിക്കപ്പെട്ടപ്പോള്‍ ബിനോയ് വിശ്വത്തിന് 'ഇടതുപക്ഷ ദൗത്യം 'ഓര്‍മ്മ കിട്ടുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കപട പരിസ്ഥിതി സ്‌നേഹം ഒരിക്കല്‍ കൂടി വെളിച്ചത്തുവരികയാണെന്ന് മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എഡിജിപിയുടെ നേതൃത്വത്തില്‍ നടത്തുന്ന തട്ടിക്കൂട്ട് അന്വേഷണത്തിന് പകരം സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് സമഗ്ര അന്വേഷണം നടത്താന്‍ തയ്യാറുണ്ടോയെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
advertisement
വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബിജെപി-എന്‍ഡിഎ നേതാക്കള്‍ വിവിധ ജില്ലകളില്‍ നടത്തിയ സന്ദര്‍ശനത്തില്‍ നേരിട്ട് മനസ്സിലാക്കിയ മരംകൊള്ളയുടെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ.
മുട്ടില്‍ കണ്ടത് മഞ്ഞുമലയുടെ അറ്റം മാത്രമായിരുന്നെന്ന് വ്യക്തം...
വയനാട് മുതല്‍ ഇടുക്കി വരെ കേരളത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വൃക്ഷങ്ങള്‍ വെട്ടിവെളുപ്പിച്ചിരിക്കുന്നു.
മരംകൊള്ളയില്‍ സിപിഐ നേതൃത്വം പുലര്‍ത്തുന്ന മൗനം കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നു. ഐഎഎസ് ഉദ്യോഗസ്ഥനെ ബലിയാടാക്കി രക്ഷപെടാന്‍ കഴിയുന്ന ഗൂഢാലോചനയല്ല ഇതിന് പിന്നില്‍ നടന്നിട്ടുള്ളത്.
റവന്യൂ, വനം വകുപ്പുകള്‍ കൈവശംവച്ചിരുന്ന പാര്‍ട്ടി, സിപിഐയുടെ സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നത് മടിയില്‍ കനമുള്ളതിനാലാണ്. ഒക്ടോബറിലെ ഉത്തരവില്‍ 'തെറ്റില്ല'' എന്ന് ആവര്‍ത്തിക്കുന്നത് ആ ഉത്തരവിന് പിന്നില്‍ രാഷ്ട്രീയ നേതൃത്വം ഉള്ളതിനാലാണ്.
advertisement
കേരളത്തിലെ പരിസ്ഥിതി സംരക്ഷണത്തിന്റെ 'അപ്പോസ്തലന്‍മാരെ'ന്ന് സ്വയം വിശേഷിപ്പിക്കുന്ന ബിനോയ് വിശ്വവും പി.പ്രസാദും എവിടെപ്പോയി?
കേന്ദ്രപരിസ്ഥിതി ആഘാത വിജ്ഞാപന പരിഷ്‌ക്കാരത്തിനെതിരെ നിലപാടെടുത്ത്, 'ഇടതുപക്ഷം ദൗത്യം ' മറക്കരുതെന്ന് സിപിഎമ്മിനെയും ഓര്‍മ്മിപ്പിച്ചയാളാണ് ബിനോയ് വിശ്വം.
വിലമതിക്കാനാവാത്ത വൃക്ഷസമ്പത്ത് കൊള്ളയടിക്കപ്പെട്ടപ്പോള്‍ ബിനോയ് വിശ്വത്തിന് 'ഇടതുപക്ഷ ദൗത്യം 'ഓര്‍മ്മ കിട്ടുന്നില്ലേ?
സിപിഐ ഭരിച്ച വകുപ്പുകളുടെ അറിവോടെ നടന്ന കാട്ടുകൊള്ള ഇടതുപക്ഷമുഖത്തിന് പരുക്കേല്‍പ്പിക്കുന്നില്ലേയെന്ന് ബിനോയ് വിശ്വം പറയട്ടെ.
'പരിസ്ഥിതിയുടെ പ്രസാദം ' എന്നാണ് പി.പ്രസാദിനെ ഒരു പ്രമുഖപത്രം വിശേഷിപ്പിച്ചത്. കേരളത്തിന്റെ പരിസ്ഥിതിക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന മാഫിയ ഇടപാടുകള്‍ സ്വന്തം പാര്‍ട്ടി ഭരിച്ച വകുപ്പുകളില്‍ നടന്നതില്‍ പ്രസാദിനും പ്രസാദക്കുറവില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കപട പരിസ്ഥിതി സ്‌നേഹം ഒരിക്കല്‍ക്കൂടി വെളിച്ചത്തു വരികയാണ്.
advertisement
പേര്യ മുതല്‍ മുട്ടില്‍ വരെ വന്‍മരങ്ങള്‍ വെട്ടിയെടുത്ത് കീശ വീര്‍പ്പിക്കുന്ന മാഫിയയുടെ ദല്ലാളന്‍മാരാണ് തങ്ങളെന്ന് സിപിഐ വീണ്ടും തെളിയിച്ചിരിക്കുന്നു.
കട്ടവന് കൂട്ടു നില്‍ക്കുകയാണ് പിണറായി വിജയന്‍. 'കര്‍ശന നടപടിയുണ്ടാകും' എന്ന പതിവ് പല്ലവിയല്ല, എഡിജിപിയുടെ നേതൃത്വത്തില്‍ നടത്തുന്ന തട്ടിക്കൂട്ട് അന്വേഷണത്തിന് പകരം സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് സമഗ്ര അന്വേഷണം നടത്താന്‍ തയ്യാറുണ്ടോയെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടത്.
ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന കേസ് എഡിജിപിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്.
advertisement
ഈ തീവെട്ടിക്കൊള്ളയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തുറന്നുകാട്ടും വരെ ഭാരതീയ ജനതാ പാര്‍ട്ടിക്ക് വിശ്രമമില്ല.
ഇക്കൂട്ടരെ രക്ഷപെടാന്‍ അനുവദിക്കുന്നത് ഭാവി തലമുറയോടും ചെയ്യുന്ന വഞ്ചനയാവും
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തീവെട്ടിക്കൊള്ളയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തുറന്നുകാട്ടും വരെ ബിജെപിക്ക് വിശ്രമമില്ല'; വി മുരളീധരന്‍
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement