ക്യാമ്പസില്‍ വച്ച് ഫ്രാന്‍സിസ് പിണറായി വിജയനെ ആക്രമിച്ചെന്നും ഒഴിഞ്ഞ് മാറിയതുകൊണ്ട് രക്ഷപ്പെട്ടെന്നുമായിരുന്നു സുധാകരന്‍റെ പരാമര്‍ശം. സുധാകരന്‍റെ പരാമര്‍ശം വേദനിപ്പിക്കുന്നതെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമപരമായി നേരിടുമെന്ന് ജോബി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അച്ഛന്‍ ഫ്രാന്‍സിസിന് പിണറായി വിജയനുമായി പില്‍ക്കാലത്തും സൗഹൃദമുണ്ടായിരുന്നു. അച്ഛൻ കത്തിയുമായി നടക്കുന്ന ആളായിരുന്നില്ല. അദ്ദേഹം ഒരിക്കലും ആരെയും ഉപദ്രവിക്കുന്ന ആളല്ല. പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ കൂരാച്ചുകുണ്ടിൽ എത്തിയപ്പോൾ അച്ഛനെ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വിളിപ്പേര് പോലും ഓർത്തുകൊണ്ടായിരുന്നു അന്ന് പിണറായി സംസാരിച്ചതെന്നും ജോബി പറഞ്ഞിരുന്നു.
advertisement
Also Read 'കെ സുധാകരന്റേത് കലാപത്തിനുള്ള മുന്നൊരുക്കം'; വിമര്‍ശനവുമായി എ കെ ബാലന്‍
ജീവിതത്തിൽ മറ്റുള്ളവരെ ദ്രോഹിക്കാത്ത സ്വഭാവക്കാരനായ ഫ്രാൻസിസിനെ മരണശേഷം വേട്ടയാടുന്നത് ശരിയല്ല. കെഎസ്‍യുക്കാരനായിരുന്ന ഫ്രാൻസിസ് പിന്നീട് സിപിഎം പ്രവർത്തകനായി. കലാലയ രാഷ്ട്രീയത്തിനു ശേഷവും അദ്ദേഹം പിണറായി വിജയനുമായും ഇടതുപക്ഷ നേതാക്കളുമായും ആത്മബന്ധം പുലർത്തിയിരുന്നതായി ഫ്രാൻസിസിന്റെ മകൻ ജോബി ഫ്രാൻസിസ് പറഞ്ഞു. ഇതിനു പിന്നാലെയാണ് കെ.സുധാകരന്റെ ജോബിയുമായി കൂടിക്കാഴ്ച നടത്തിയത്.