advertisement

'ആണ്‍ മക്കളുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യേണ്ടിവന്ന അനേകം പിതാക്കന്മാരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ട്'; കെ സുധാകരന്‍

Last Updated:

മക്കളുടെ കൊലയാളികള്‍ക്ക് ഭരണകൂടം പ്രത്യുപകാരങ്ങള്‍ നല്‍കുന്നത് കണ്ട് നില്‍ക്കേണ്ടി വരുന്ന അച്ഛന്മാരെ താന്‍ ഹൃദയത്തില്‍ ചേര്‍ത്തുവെക്കുന്നുവെന്ന് കെ സുധാകരന്‍ പറഞ്ഞു

കെ. സുധാകരൻ
കെ. സുധാകരൻ
കോഴിക്കോട്: ലോക പിതൃദിനത്തില്‍ അച്ഛനെക്കുറിച്ചുള്ള ഓര്‍മ പങ്കുവെച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അച്ഛന്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ സുരക്ഷിതത്വത്തിന്റെയും സമാധാനത്തിന്റെയും തണലനുഭവിച്ചിരുന്നെന്നും കൈയില്‍ മൂവര്‍ണക്കൊടി പിടിപ്പിച്ചുതന്ന് തന്നെ കോണ്‍ഗ്രസുകാരനാക്കിയ അച്ഛന്റെ മുഖം എന്നും തനിക്ക് എന്നും ഊര്‍ജമായിരുന്നെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
നിരാപരാധികളായ സ്വന്തം ആണ്‍മക്കള്‍ക്ക് അന്ത്യകര്‍മ്മം ചെയ്യേണ്ടിവന്ന അനേകം പിതാക്കന്മാരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കുറിച്ചു. ശുഹൈബിന്റെയും ശുക്കൂറിന്റെയും കൃപേഷിന്റെയും ശരത് ലാലിന്റെയും പിതാക്കന്മാരെ അദ്ദേഹം പരമാര്‍ശിച്ചു.
മക്കളുടെ കൊലയാളികള്‍ക്ക് ഭരണകൂടം പ്രത്യുപകാരങ്ങള്‍ നല്‍കുന്നത് കണ്ട് നില്‍ക്കേണ്ടി വരുന്ന അച്ഛന്മാരെ താന്‍ ഹൃദയത്തില്‍ ചേര്‍ത്തുവെക്കുന്നുവെന്ന് കെ സുധാകരന്‍ പറഞ്ഞു.
കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അമ്മ സ്‌നേഹമാണെങ്കില്‍ അച്ഛന്‍ കരുതലിന്റെ പര്യായമാണ്. തങ്ങളുടെ വിയര്‍പ്പ് കൊണ്ട് മക്കളെ കൈപിടിച്ച് നടത്തുന്ന, അവര്‍ തളരുമ്പോള്‍ വീഴാതെ താങ്ങായി കൂടെ നില്‍ക്കുന്ന, സ്‌നേഹത്തോടെയും കാര്‍ക്കശ്യത്തോടെയും കരുതലിന്റെയും സാമീപ്യം നല്‍കുന്ന ഭൂമിയിലെ എല്ലാ അച്ഛന്മാര്‍ക്കും ഹൃദയം നിറഞ്ഞ പിതൃദിന ആശംസകള്‍.
advertisement
ഞാനും അച്ഛന്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ സുരക്ഷിതത്വത്തിന്റേയും സമാധാനത്തിന്റേയും തണലനുഭവിച്ചിരുന്നു. മൂവര്‍ണ്ണക്കൊടി കയ്യില്‍ പിടിപ്പിച്ചു തന്ന് എന്നെ കോണ്‍ഗ്രസു കാരനാക്കിയ അച്ഛന്റെ മുഖം എന്നും എനിക്ക് ഊര്‍ജ്ജമായിരുന്നു.
അതേപോലെ അനാഥരാക്കപ്പെട്ട പിതാക്കന്‍മാരെയും എനിക്കറിയാം. നിരപരാധികളായ സ്വന്തം ആണ്‍മക്കള്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യേണ്ടിവന്ന അനേകം പിതാക്കന്മാരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ട്.
ശുഹൈബിന്റേയും ശുക്കൂറിന്റെയും വാപ്പമാര്‍..കൃപേഷിന്റേയും ശരത്ത് ലാലിന്റെയും അച്ഛന്‍മാര്‍.
കൊന്നിട്ടും തീരാതെ മക്കളുടെ കൊലയാളികള്‍ക്ക് ഭരണകൂടം പ്രത്യുപകാരങ്ങള്‍ നല്‍കുന്നത് കണ്ട് നില്‍ക്കേണ്ടി വരുന്ന അച്ഛന്മാര്‍. അവരെയൊക്കെയും ഈ പിതൃദിനത്തില്‍ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആണ്‍ മക്കളുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യേണ്ടിവന്ന അനേകം പിതാക്കന്മാരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ട്'; കെ സുധാകരന്‍
Next Article
advertisement
ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന ഉറ്റസുഹൃത്തിനെ കാണാൻ 'ആരംഭം' സെറ്റിൽ ഓടിയെത്തി സുചിത്ര മോഹൻലാൽ
ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന ഉറ്റസുഹൃത്തിനെ കാണാൻ 'ആരംഭം' സെറ്റിൽ ഓടിയെത്തി സുചിത്ര മോഹൻലാൽ
  • നടി സരിത 25 വർ‌ഷത്തിനുശേഷം തിരിച്ചുവരുന്നു

  • സരിതയെ കാണാൻ സുചിത്ര മോഹൻലാൽ ആരംഭം സിനിമയുടെ സെറ്റിലെത്തി

  • സിനിമയിൽ നായികയാകുന്നത് അവന്തിക സുന്ദർ

View All
advertisement