TRENDING:

'ഹിന്ദുക്കൾ വഴിയിലെ ചെണ്ടയല്ല'; ഗണപതി 'മിത്ത്' വിവാദത്തില്‍ ഷംസീര്‍ പൊതുമാപ്പു പറയണമെന്ന് വെള്ളാപ്പള്ളി നടേശന്‍

Last Updated:

കായംകുളം എസ്എന്‍ഡിപി ഗുരുകീർത്തി പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: ഗണപതി മിത്ത് വിവാദത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്പീക്കറുടേത് മാപ്പുപറയേണ്ട  ജൽപ്പനങ്ങളാണെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു. ഹിന്ദുക്കൾ വഴിയിലെ ചെണ്ടയല്ല. ഇതര മതവിഭാഗങ്ങളിലെപ്പോലെ ഹിന്ദുക്കൾക്കും കോ-ഓർഡിനേഷൻ കമ്മറ്റി ഉണ്ടാക്കി കൊടുക്കുന്ന തരം വാക്കുകളാണ് ഷംസീറിൽ നിന്നു വന്നത്. ഷംസീർ പൊതുമാപ്പ് പറയണമെന്നും തെറ്റേറ്റ് പറയുന്നത് ഏറ്റവും വലിയ മഹത്വമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കായംകുളം എസ്എന്‍ഡിപി ഗുരുകീർത്തി പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
advertisement

‘വർഗീയത പ്രചരിപ്പിക്കുന്ന കാര്യത്തിൽ എഎൻ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി മുഹമ്മദ് റിയാസ്’; കെ സുരേന്ദ്രന്‍

സ്പീക്കർ ഹിന്ദു മതത്തെ മാത്രം തോണ്ടി പറയുമ്പോൾ ഹിന്ദു വികാരമാണ് ആളുന്നത്. ദുരഭിമാനം നല്ലതിനല്ല. ഒട്ടും സമയം കളയാതെ പറ്റിയ അമളി സ്പീക്കര്‍ തിരുത്തണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, മിത്ത് പരാമർശ വിവാദത്തിൽ തുടർ സമരങ്ങളെക്കുറിച്ച് ആലോചിക്കാൻ എൻഎസ്എസ് അടിയന്തര ഡയറക്ടർ ബോർഡ് യോഗം നാളെ പെരുന്നയിൽ ചേരും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിലപാട് മാറ്റിയത് അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. രാവിലെ 11 മണിക്കാണ് ഡയറക്ടർ ബോർഡ് യോഗം ചേരുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഹിന്ദുക്കൾ വഴിയിലെ ചെണ്ടയല്ല'; ഗണപതി 'മിത്ത്' വിവാദത്തില്‍ ഷംസീര്‍ പൊതുമാപ്പു പറയണമെന്ന് വെള്ളാപ്പള്ളി നടേശന്‍
Open in App
Home
Video
Impact Shorts
Web Stories